എട്ടുവർഷത്തെ പ്രണയം വേണ്ടെന്നു വച്ച് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി; മുൻ കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു

ഒക്ടോബറിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്ന് ആസിഡ് ആക്രമണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

News18 Malayalam | news18
Updated: October 29, 2020, 6:57 PM IST
എട്ടുവർഷത്തെ പ്രണയം വേണ്ടെന്നു വച്ച് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി; മുൻ കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു
Acid Attack, പ്രതീകാത്മ ചിത്രം
  • News18
  • Last Updated: October 29, 2020, 6:57 PM IST
  • Share this:
അഗർത്തല: വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. ഇരുപത്തിയേഴുകാരിയായ യുവതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആസിഡ്
ആക്രമണത്തിന് ഇരയായ മുപ്പതുകാരനായ യുവാവിനെ അഗർത്തല സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ആക്രമണത്തിൽ യുവാവിന്റെ കണ്ണുകൾക്കും മൂക്കിനും ശ്വസനേന്ദ്രിയങ്ങൾക്കും ഗുരുതരമായ മുറിവുകൾ പറ്റി.

അതേസമയം, പൊലീസിനു മുമ്പാകെ കാമുകനു മേൽ ആസിഡ് ഒഴിച്ച യുവതി കുറ്റം സമ്മതിച്ചു. ബിനാറ്റ സാന്തൾ എന്ന ഇരുപത്തിയേഴുകാരിയാണ് വിവാഹത്തിനു വിസമ്മതിച്ച കാമുകനു നേരെ ആസിഡ് ആക്രമണം നടത്തിയത്. കഴിഞ്ഞ എട്ടു വർഷമായി താൻ യുവാവുമായി പ്രണയത്തിൽ ആയിരുന്നെന്നും എന്നാൽ, കഴിഞ്ഞയിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായെന്നും യുവതി പറഞ്ഞു. തന്നെ വിവാഹം കഴിക്കാൻ കാമുകൻ വിസമ്മതിച്ചതും മറ്റൊരു യുവതിയുമായി കാമുകൻ അടുപ്പത്തിലായതും യുവതിയെ രോഷാകുലയാക്കിയെന്ന് പൊലീസ് പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ തങ്ങൾ അടുപ്പത്തിലായിരുന്നെന്ന് യുവതി പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.

You may also like:ചൊറിച്ചിൽ ഭയങ്കരം; അറുപതുകാരന്റെ കണ്ണിൽ നിന്ന് ഡോക്ടർ നീക്കം ചെയ്തത് 20 പുഴുക്കളെ [NEWS]നടി മൃദുല മുരളി വിവാഹിതയായി; ആശംസകൾ നേർന്ന് ഭാവന [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]

പുനെയിലെ കോളനിയിൽ വീട്ടു ജോലിക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു യുവതി. യുവാവ് ബിരുദം പൂർത്തിയാക്കിയതിനു ശേഷം ഇരുവരും അവരുടെ ഗ്രാമത്തിൽ നിന്ന് ഒരുമിച്ച് പുറത്തേക്ക് പോകുകയായിരുന്നു. 2018 മാർച്ചിൽ പുനെയിൽ തന്നെ ഉപേക്ഷിച്ച് യുവാവ് പോയതായും യുവതി പറഞ്ഞു. തിരിച്ചു പോന്ന് മൂന്ന്
മാസത്തിനു ശേഷം യുവാവ് യുവതിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. അതേവർഷം ഓഗസ്‌റ്റിൽ യുവതി ഗ്രാമത്തിൽ മടങ്ങിയെത്തി. പിന്നീട്, യുവതി റാഞ്ചിയിലേക്ക് മടങ്ങി പോകുകയും ഹെൽത്ത് ട്രയിനിംഗ് സെന്ററിൽ ജോലിആരംഭിക്കുകയും ചെയ്തു.



ത്രിപുരയിലെ ഖോവൈ ജില്ലയിലെ ബെൽച്ചാര ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. ദുർഗ പൂജയുടെ സമയത്ത് ബിനാറ്റ യുവാവിനെ കാണുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, യുവാവ് ഇത് നിഷേധിച്ചതിനെ തുടർന്ന് യുവതി യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. അതിനുശേഷം യുവതി സ്ഥലത്ത് നിന്ന് പോയതായും പൊലീസ് പറഞ്ഞു. ആദ്യം ഖോവൈ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ പിന്നീട് അഗർത്തല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, ഒക്ടോബറിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്ന് ആസിഡ് ആക്രമണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Published by: Joys Joy
First published: October 29, 2020, 6:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading