• HOME
  • »
  • NEWS
  • »
  • crime
  • »
  • Hyderabad Gangrape| ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: TRS നേതാവിന്റെ മകൻ അറസ്റ്റിൽ

Hyderabad Gangrape| ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: TRS നേതാവിന്റെ മകൻ അറസ്റ്റിൽ

അറസ്റ്റിലായ മൂന്ന് പേരും പ്രായവപൂർത്തിയാകാത്തവരാണ്.

 (PTI)

(PTI)

  • Share this:
    ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം (Hyderabad Gangrape) ചെയ്ത കേസിൽ കൂടുതൽ അറസ്റ്റ്. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ വഖഫ് ബോർഡ് ചെയർമാനും ടിആർഎസ് നേതാവുമായ ആളുടെ മകനാണ് ഇന്ന് അറസ്റ്റിലായ രണ്ടാമത്തെയാൾ. കേസിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞിരുന്നു. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാക്കാത്തവരാണ്.

    ഇന്നലേയും ഇന്നുമായി മൂന്ന് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. മൂന്ന് പേരും പ്രായവപൂർത്തിയാകാത്തവരാണ്. പ്രായപൂർത്തിയായ രണ്ട് പേർ അടക്കം അഞ്ച് പേരാണ് കേസിലെ പ്രതികൾ. കേസിൽ ഒരു വിഐപിയുടെ മകൻ ഉണ്ടെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.


    മെയ് 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ മെഴ്സിഡസ് ബെൻസ് കാറിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പബ്ബിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയുടെ അടുത്തെത്തിയ കൗമാരക്കാരായ ആൺകുട്ടികൾ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു. ഹൈദരാബാദിലെ സമ്പന്നർ താമസിക്കുന്ന ജൂബിലി ഹിൽസിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ഓരോരുത്തരായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടികൾ ഉപേക്ഷിച്ചു പോയതോടെ പെൺകുട്ടി പിതാവിനെ വിളിച്ചു കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

    Also Read-ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: 5 പ്രതികളിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ

    സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പെൺകുട്ടിയുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ തിരിച്ചറിഞ്ഞത്.

    അതേസമയം, പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരിൽ ഒരാൾ എംഎൽഎയുടെ മകനാണെന്ന വാർത്ത പൊലീസ് തള്ളി.ആഭ്യന്തര മന്ത്രി മൊഹമ്മദ് മഹ്മൂദ് അലിയുടെ കൊച്ചുമകനെതിരെയുളള ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പൊലീസ് വ്യക്തമാക്കി.
    Published by:Naseeba TC
    First published: