ഉറങ്ങിക്കിടക്കുമ്പോള്‍ പ്രേതം (Ghost) ലൈംഗികമായി പീഡിപ്പിച്ചു (rape) എന്ന് വിശ്വസിച്ചിരുന്ന സിംഗപ്പൂര്‍ സ്വദേശിനി ഒടുവിൽ സത്യം തിരിച്ചറിഞ്ഞു. വിശദമായ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇരുട്ടിന്റെ മറവില്‍ നിഴല്‍ പോലെ വന്ന് തന്നെ പീഡിപ്പിച്ച് കടന്നു കളയുന്ന രൂപം വീട്ടുടമസ്ഥൻ തന്നെയാണെന്ന് യുവതി മനസ്സിലാക്കിയത് വളരെ വൈകിയാണ്.
ഹൗസിംഗ് ആന്‍ഡ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ കീഴിലുള്ള (എച്ച്ഡിബി) വീട്ടില്‍ ഉറങ്ങുമ്പോഴാണ് യുവതിയ്ക്ക് മോശം അനുഭവം ഉണ്ടായത്. കേസ് സിംഗപ്പൂര്‍ കോടതിയില്‍ എത്തി. തന്നെ ചുംബിക്കുന്നത് പോലെ അനുഭവപ്പെട്ടെന്നും ആരോ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും അവര്‍ കോടതി മുന്‍പാകെ മൊഴി നല്‍കി. എന്നാല്‍, ഒരു നിഴല്‍ മാത്രമാണ് കണ്ടതെന്നും യുവതി വിശദീകരിച്ചു.
ദിവസങ്ങളോളം പീഡനം തുടര്‍ന്നതോടെ ബെഡ് റൂമില്‍ ഒരു സിസിടിവി കാമറ സ്ഥാപിക്കാന്‍ യുവതിയും കാമുകനും തീരുമാനിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് പ്രേതമല്ല, മറിച്ച് തന്റെ 38 കാരനായ വീട്ടുടമ തന്നെയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. എല്ലാ രാത്രിയിലും ഇയാള്‍ യുവതിയുടെ മുറിയില്‍ ആരും കാണാതെ എത്തിയിരുന്നു. അപമര്യാദയായി പെരുമാറുക, ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ കേസെടുത്തു.
യുവതിയും കാമുകനും കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മെയ് മാസം മുതലാണ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. ജൂണില്‍ ഇരുവര്‍ക്കും ഉടമ ഒരു പാര്‍ട്ടി നല്‍കിയിരുന്നു. അന്ന് താന്‍ അല്‍പം മദ്യപിച്ചു എന്നും പിന്നീട് പെട്ടെന്ന് തന്നെ ഉറങ്ങി പോയെന്നും യുവതി പറഞ്ഞു. അന്ന് രാത്രി ഇവര്‍ പീഡനത്തിന് ഇരയായി. എന്നാല്‍ തന്റെ കാമുകനാണ് അതെന്നായിരുന്നു യുവതി ആദ്യം വിശ്വസിച്ചിരുന്നത്. എന്നാല്‍ കാമുകന് കഷണ്ടി ഉള്ളതിനാൽ തലയിൽ മുടി ഉണ്ടായിരുന്നില്ല. എന്നാൽ തന്നെ പീഡിപ്പിച്ച ആള്‍ക്ക് മുടി ഉണ്ടായിരുന്നു എന്ന് യുവതി വെളുപ്പെടുത്തി. ഇരുട്ടിലാണ് യുവതി ഇയാളെ കണ്ടത്. ഏകദേശം 10 മിനിറ്റോളം അന്ന് പീഡനം നീണ്ടു നിന്നതായും യുവതി മൊഴി നല്‍കി.
ആദ്യ ഘട്ടത്തില്‍ വീട്ടുടമയെ യുവതിയ്ക്ക് സംശയം ഉണ്ടായിരുന്നു. എന്നാല്‍ രൂപം വ്യക്തമല്ലാതിരുന്നതിനാല്‍ പ്രേതമാണെന്നാണ് താൻ വിശ്വസിച്ചിരുന്നതെന്നും യുവതി വ്യക്തമാക്കി. സിസിടിവി കാമറ സ്ഥാപിച്ചതിന് ശേഷം ഓഗസ്റ്റ് 14ന് വീണ്ടും ഒരു പാര്‍ട്ടി നടന്നു. അന്നും യുവതി മദ്യപിച്ചതിന് ശേഷം ഉറങ്ങാന്‍ പോയി. ഇത്തവണ കാമറയുടെ നൈറ്റ് വിഷനില്‍ ഭൂവുടമയുടെ രൂപം വ്യക്തമായി കാണാന്‍ സാധിച്ചു.
സംഭവം വ്യക്തമായതോടെ മാനസിക പിരിമുറുക്കത്തിലായ ദമ്പതികള്‍ ഓഗസ്റ്റ് അവസാനത്തോടെ താമസിക്കാന്‍ വേറെ വീട് തേടി. ഇവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉടമയുടെ ഭാര്യ തിരികെ നല്‍കിയതായും പറയുന്നു.
പ്രേതത്തെ സംബന്ധിച്ച നിരവധി വിശ്വാസങ്ങളും വാര്‍ത്തകളും പലപ്പോഴായി പുറത്തുവരാറുണ്ട്. യുഎസില്‍ നിന്നുള്ള ദമ്പതികള്‍ തങ്ങളുടെ വീട്ടില്‍ രാത്രിയില്‍ 'പ്രേതം അലഞ്ഞുതിരിയുന്നതിന്റെ ദൃശ്യങ്ങള്‍' പകര്‍ത്തിയ ശേഷം 'മരണാനന്തര ജീവിതത്തിന്റെ' തെളിവുണ്ടെന്ന അവകാശവുമായി രംഗത്ത് വന്നിരുന്നു. മിറര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, മിനസോട്ടയില്‍ നിന്നുള്ള ജോയിയും ആമി റാഡ്കെയും സിസിടിവിയില്‍ പതിഞ്ഞ ചിത്രം തങ്ങളുടെ വീട്ടില്‍ മരിച്ചുപോയ ഒരു മുന്‍ വാടകക്കാരിയുടെ ആത്മാവാണെന്നാണ് വിശ്വസിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sexual abuse, Singapore