മുംബൈ: ടെലിവിഷന്‍ താരം തുനിഷ ശർമ്മ ജീവനൊടുക്കിയ സംഭവത്തില്‍ സഹതാരം അറസ്റ്റില്‍. സഹനടനായ ഷീസാന് മുഹമ്മ് ഖാനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
Also Read-ടിവി സീരിയൽ നടിയെ ഷൂട്ടിങ് ലൊക്കേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഷൂട്ടിങ് സെറ്റിലെ വാഷ് റൂമില്‍ പോയ 20കാരിയായ തുനിഷ ശര്‍മ്മ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. സെറ്റിലുണ്ടായിരുന്നവര്‍ താരത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നടിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി. അലി ബാബ ദസ്താന്‍-ഇ-കാബൂള്‍ എന്ന ഷോയിലെ നായക വേഷത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.