നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; കേസില്‍ വഴിത്തിരിവ്

    കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; കേസില്‍ വഴിത്തിരിവ്

    നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ സ്വദേശിനിയായ അദിതി ആറു മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്തത്.

    News18 Malayalam

    News18 Malayalam

    • Share this:
      ആലപ്പുഴ: കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ(Suicide) ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ആത്മഹത്യ ചെയ്ത അദിതിയുടെ ബന്ധുക്കള്‍. ഭര്‍തൃപിതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ്(Suicide Note) കണ്ടെത്തി. മരിക്കുന്നതിന് മുന്‍പ് യുവതി ചിത്രീകരിച്ച വീഡിയോയും യുവതിയുടെ വീട്ടുകാര്‍ പുറത്തുവിട്ടു.

      നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ സ്വദേശിനിയായ അദിതി ആറു മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്തത്. ഇതിന് രണ്ടു മാസം മുന്‍പ് ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സൂര്യന്‍ നമ്പൂതിരിയുടെ അമ്മയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുെട വിയോഗമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതിയിരുന്നത്.

      Also Read-ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

      എന്നാല്‍ അദിതിയുടെ ആത്മഹത്യ കുറിപ്പും ആത്മഹത്യയ്ക്ക് മുന്‍പ് ചിത്രീകരിച്ച വീഡിയോയും കണ്ടെത്തി. ഭര്‍തൃപിതാവ് തന്നെയും തന്റെ കുടുംബത്തെയും മാനസികമായി ഉപദ്രവിക്കുന്നതായി കത്തില്‍ പറയുന്നു. കൂടാതെ ഭര്‍ത്താവിന്റെ മരണകാരണം ഭര്‍തൃപിതാവ് ചികിത്സ വൈകിപ്പിച്ചതാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.

      ചെങ്ങന്നൂര്‍ ആലായിലെ സ്വന്തം വീട്ടിലാണ് അദിതിയെയും, കുഞ്ഞിനെയും വിഷമുള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

      Thiruvananthapuram Medical College| അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു

      മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Thiruvananthapuram Medical College)സെക്യൂരിറ്റി ജീവനക്കാര്‍ രോഗിയുടെ കൂട്ടിരുപ്പുകാരനെ ക്രൂരമായി മർദ്ദിച്ചു.  ചിറയിൻകീഴ് സ്വദേശി അരുൺ ദേവിനാണ് മർദ്ദനം ഏറ്റത്. രാവിലെ 11.30 ഓടെയാണ് സംഭവം. അരുൺ രണ്ട് ദിവസമായി മെഡിക്കൽ കൊളേജിൽ ചികിത്സയിൽ കഴിയുന്ന അമ്മുമ്മയ്ക്ക് കൂട്ടിരിക്കുകയായിരുന്നു.

      ഇതിനിടെ മറ്റൊരു ബന്ധു വന്നപ്പോൾ വീട്ടിൽ പോയി വിശ്രമിച്ച ശേഷം തിരികെ മെഡിക്കൽ കൊളേജിൽ എത്തി. അവിടെ കൂട്ടിരുന്ന ആളുടെ കൈയ്യിൽ നിന്ന് പാസ് വാങ്ങി തിരികെ കയറാൻ ശ്രമിക്കുമ്പോഴായിരിന്നു മർദ്ദനം. ഗേറ്റിന് മുന്നിൽ നിന്ന് വലിച്ച് അകത്തേയ്ക്ക് കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി റൂമിന് പിറകിൽ കൊണ്ട് പോയും മർദ്ദിച്ചതായി അരുൺ ദേവ് പരാതിയിൽ പറയുന്നു. അരുണിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു. മൂന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് എതിരെയാണ് കേസ് എടുത്തത്.

      സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് കണ്ടാൽ അറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ്. പാസ് ഇല്ലാതെ അകത്ത് കയറ്റി വിടണമെന്ന അരുൺ ദേവിന്റെ ആവശ്യം അംഗീകരിക്കാത്തതിനാൽ അരുണാണ് അക്രമം തുടങ്ങുകയും, അസഭ്യം വിളിക്കുകയും ചെയ്തതെന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ വാദം. മർദ്ദിച്ചിട്ടില്ലെന്നും അക്രമാസക്തമായ അരുണിനെ പിടിച്ച് ഇരുത്തിയ ശേഷം പൊലീസിനെ ഏൽപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ന്യായീകരണം.

      സെക്യൂരിറ്റി ജീവനക്കാരും പൊലീസിൽ പരാതി നൽകി. പക്ഷേ ഇവരുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ആദ്യമായല്ല പരാതി ലഭിക്കുന്നത്. മുൻപ് പലതവണ സമാന പരാതി ഉണ്ടായിട്ടുണ്ടെന്നും മെഡിക്കൽ കൊളേജ് പൊലീസ് അറിയിച്ചു.
      Published by:Jayesh Krishnan
      First published:
      )}