• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജസ്ന കേസ് നിർണായക വഴിത്തിരിവിൽ; കുടകിൽനിന്ന് ഞെട്ടിക്കുന്ന വിവരം ലഭിച്ചു?


Updated: July 25, 2018, 11:09 PM IST
ജസ്ന കേസ് നിർണായക വഴിത്തിരിവിൽ; കുടകിൽനിന്ന് ഞെട്ടിക്കുന്ന വിവരം ലഭിച്ചു?

Updated: July 25, 2018, 11:09 PM IST
പത്തനംതിട്ട: ജസ്ന തിരോധാനക്കേസിൽ നിർണായക വഴിത്തിരിവെന്ന് സൂചന. കേസന്വേഷണം ഒരാഴ്ച്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാമെന്ന പ്രതീക്ഷിയിലാണ് അന്വേഷണ സംഘം.കുടകിൽ നിന്ന് പൊലീസ് സംഘത്തിന് ഞെട്ടിക്കുന്ന് വിവരം ലഭിച്ചുവെന്നും സൂചനയുണ്ട്.

ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ നാടകീയ വഴിത്തിരിവുണ്ടായെന്നാണ് വിവരം. ജെസ്നയുടെ കുടുംബം കുടകില്‍ നിന്നു മുക്കൂട്ടുതറയിലെത്തി താമസമാക്കിയതാണ്. തുടർന്ന് പൊലീസ് ടീം കുടകിലെത്തി നിരവധി വീടുകളില്‍ അന്വേഷണം നടത്തുകയായിരുന്നു. വിരാജ്പേട്ട, സിന്ധുപുര, മടിക്കേരി പ്രദേശങ്ങളിലും അന്വേഷണം നടത്തിയ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചു. ജെസ്നയെ കാണാതാകുന്നതിന് മുമ്പ് നടത്തിയ ഫോണ്‍ കോളുകളുടെയും ചില വ്യക്തമായ സൂചനകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കര്‍ണാടകയിലെ കുടകില്‍ അന്വേഷണം നടത്തിയതെന്നാണ് വിവരം.

ജെസ്നയുടെ ഫോണില്‍ നിന്നു മുമ്പു കുടകിലേക്കു ഏതാനും കോളുകള്‍ പോയതായി കണ്ടെത്തിയിരുന്നു. ഫോണ്‍ കോളുകള്‍ അടിസ്ഥാനമാക്കി അന്വേഷണം തുടരുന്നതിനൊപ്പം മുണ്ടക്കയം കേന്ദ്രീകരിച്ച് ഏതാനും പേര്‍ നിരീക്ഷണത്തിലാണെന്നും അന്വഷണ സംഘം വ്യക്തമാക്കി. വരുംദിവസങ്ങളില്‍ ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ നാലുപേരെ സൈബര്‍ സെല്‍ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

അന്വേഷണം നേരായ ദിശയിലാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമായ സൂചനകളില്‍ എത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്.
First published: July 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍