• HOME
  • »
  • NEWS
  • »
  • crime
  • »
  • ഗാസിയാബാദ് കൂട്ടബലാത്സംഗ കേസില്‍ വഴിത്തിരിവ്, സംഭവം യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്ന് പൊലീസ്

ഗാസിയാബാദ് കൂട്ടബലാത്സംഗ കേസില്‍ വഴിത്തിരിവ്, സംഭവം യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്ന് പൊലീസ്

തെളിവുകള്‍ സഹിതം സ്ഥിരീകരിച്ച കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

  • Share this:
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ (gaziabad) 38കാരിയെ കൂട്ടബലാത്സംഗം (gangrape) ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്ന് പൊലീസ്. കേസില്‍ യുവതിയുടെ മൂന്ന് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്തുതർക്കവുമായി ബന്ധപ്പെട്ടവരെ കുരുക്കാൻ യുവതി ആസൂത്രണം ചെയ്തതാണു കൂട്ടബലാത്സംഗ പരാതിയെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വെല്‍ക്കം നിവാസിയായ ആസാദ് തെഹ്‌സിന്‍, ബദല്‍പൂരിലെ ശിവം ഗാര്‍ഡന്‍ നിവാസിയായ ഗൗരവ് ശരണ്‍, ഗാസിയാബാദിലെ കൈല ഭട്ട നിവാസിയായ മുഹമ്മദ് അഫ്‌സല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് മുമ്പുള്ള ഫോറന്‍സിക്, ഇലക്ട്രോണിക് തെളിവുകള്‍ സഹിതമാണ് മൊഴികള്‍ സ്ഥിരീകരിച്ചത്.

'തെളിവുകള്‍ സഹിതം സ്ഥിരീകരിച്ച കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുമായി ഭൂമി തര്‍ക്കമുണ്ടായിരുന്ന അഞ്ച് പേരെ കുടുക്കാനാണ് സംഭവം ആസൂത്രണം ചെയ്തത്. കേസ് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന തരത്തിലാക്കാന്‍ നടത്തിയ ​ഗൂഢാലോചനയുടെ ചില തെളിവുകളും ആസാദിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേസില്‍ അഞ്ച് പേരെ കുറ്റവാളികളാക്കാൻ ഇവർ ശ്രമിച്ചിരുന്നുവെന്നും ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ശ്രമമായിരുന്നുവെന്നും, '' പോലീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാനിയമം 195 (തെറ്റായതും കെട്ടിച്ചമച്ചതുമായ തെളിവുകള്‍ നല്‍കല്‍), 467 (വ്യാജരേഖകള്‍), ക്രിമിനല്‍ നിയമ (ഭേദഗതി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ സഹോദരന് ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് തോന്നുന്നില്ലെന്നും പൊലീസ് അറിയിച്ചു.

ഒക്ടോബര്‍ 18നാണ് ഇരയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 16 ന് തന്റെ സഹോദരന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍ (ghaziabad) പോയ ഇവര്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുമ്പോൾ നാല് പേര്‍ ചേര്‍ന്ന് ഒരു എസ്യുവിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയെന്നും ഒക്ടോബര്‍ 18ന് പുലര്‍ച്ചെ 4 മണിയോടെ സഹോദരന്റെ വീടിനു സമീപത്ത് കൈകളും കാലുകളും കെട്ടി ചാക്കില്‍ പൊതിഞ്ഞ നിലയിൽ യുവതിയെ കണ്ടെത്തിയെന്നുമായിരുന്നു പരാതി. രണ്ട് ദിവസത്തോളം യുവതി കൂട്ടബലാത്സംഗത്തിനിരയായിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍, യുവതിയും സുഹൃത്തുക്കളും ഗാസിയാബാദിലേക്ക് പോയത് ഗൗരവിന്റെ ആള്‍ട്ടോ കാറിലാണെന്നും വാഹനത്തിന്റെ ജിപിഎസ് ലൊക്കേഷനില്‍ അവര്‍ പോയ വഴി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റ് ചെയ്ത ഷാരൂഖിനും മുഹമ്മദ് ജാവേദിനും ഡല്‍ഹിയിലെ നന്ദ് നഗ്രിയില്‍ പൂര്‍വിക സ്വത്തുണ്ടെന്നും, യുവതിയുടെ സുഹൃത്ത് ആസാദിന്റെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി സ്വത്ത് മൂന്നാമതൊരാള്‍ക്ക് വിറ്റെന്നും പോലീസ് പറഞ്ഞു. പിന്നീട്, ഏകദേശം 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്ത് യുവതിക്ക് കൈമാറിയതായി പോലീസ് പറഞ്ഞു.

''ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹിയിലെ കര്‍കര്‍ദൂമ ജില്ലാ കോടതിയില്‍ നിലവിലുണ്ട്. ആദ്യത്തെ എഫ്ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന അഞ്ച് പേര്‍ക്കെതിരെ കൂട്ടബലാത്സംഗ കുറ്റം ചുമത്താന്‍ ഇപ്പോഴത്തെ പ്രതികളും യുവതിയും പദ്ധതിയിട്ടിരുന്നു. യുവതിക്കെതിരെയും ഞങ്ങള്‍ ഉചിതമായ നിയമനടപടി സ്വീകരിക്കും. അന്വേഷണം ഇപ്പോഴും തുടരുകയാണ്, കൂടുതല്‍ പ്രതികള്‍ പിടിയിലാകാന്‍ സാധ്യതയുണ്ട്. തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും ഇരയായ സമയത്ത് യുവതി ഡല്‍ഹിയിലായിരുന്നു താമസിച്ചിരുന്നത്,'' ഐജി പ്രവീണ്‍ കുമാര്‍ പറഞ്ഞു.

സംഭവത്തില്‍, ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) ബുധനാഴ്ച ഗാസിയാബാദ് പോലീസിന് നോട്ടീസ് അയച്ചിരുന്നു. ഗാസിയാബാദ് പോലീസിന്റെ എട്ട് ടീമുകള്‍ കേസന്വേഷണത്തിന്റെ ഭാഗമാണെന്നും ഐജി പറഞ്ഞു. സംഭവസമയത്ത് ഗാസിയാബാദിലാണ് ഗൗരവിന്റെ ആള്‍ട്ടോസിന്റെ ജിപിഎസ് ലൊക്കേഷന്‍ കണ്ടെത്തിയതെന്നും സംശയിക്കുന്ന അഞ്ച് പേരുടെ മൊബൈല്‍ ലൊക്കേഷനുകള്‍ ഗാസിയാബാദിന് സമീപമില്ലെന്നും സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍, യുവതിക്ക് ആന്തരിക മുറിവുകളില്ലെന്നും ശരീരത്തിന് പുറത്ത് മാത്രമാണ് മുറിവുകളുള്ളതെന്നും ഡല്‍ഹിയിലെ ജിടിബി ആശുപത്രി വക്താവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 5-6 സെന്റീമീറ്റര്‍ നീളമുള്ള ടംഗ് ക്ലീനര്‍ യുവതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് ഗാസിയാബാദ് എസ്എസ്പി മുനിരാജ് ജി പറഞ്ഞു.

''ഗാസിയാബാദിലെ സഹോദരന്റെ ജന്മദിനത്തില്‍ പങ്കെടുത്ത ശേഷം യുവതി ഡല്‍ഹിയിലെ വീട്ടിലേക്ക് മടങ്ങിയെന്നും മൂന്ന് മക്കളെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ യുവതി ഡല്‍ഹിയിലായിരുന്നു ഉണ്ടായിരുന്നത്. ഒക്ടോബര്‍ 17ന് ഗാസിയാബാദിലെ വിജയ് നഗറില്‍ വെച്ച് യുവതിയുടെ മൂന്ന് സുഹൃത്തുക്കളും കണ്ടുമുട്ടി. പദ്ധതിയുടെ ഭാഗമായി ആസാദ്, യുവതിയെ കാറില്‍ കയറ്റി ഗാസിയാബാദിലേക്ക് കൊണ്ടുവരാന്‍ ഗൗരവിനെ പറഞ്ഞയച്ചു. ഗൗരവ് യുവതിയെ കൂട്ടി ബലാത്സംഗത്തിനിരയായി എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ റോഡരികില്‍ ഉപേക്ഷിച്ചു, '' അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

''അവളെ ആദ്യം കണ്ട് ആരാണ് പൊലീസില്‍ അറിയിക്കുക എന്നറിയാന്‍ ആസാദ് ഒരു സ്ഥലത്തേക്ക് മാറിനിന്നിരുന്നു. യുവതിയെ കണ്ട ഒരാള്‍ ഞങ്ങളെ വിളിച്ചു. കണ്ട ദൃശ്യത്തിന്റെ വീഡിയോയും അദ്ദേഹം എടുത്തിരുന്നു. ആ വീഡിയോയില്‍ നിന്നാണ് ഞങ്ങള്‍ ആസാദിനെ കണ്ടെത്തിയത്, '' പോലീസ് പറഞ്ഞു.

Also read : ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗം: ഗാസിയാബാദിൽ യുവതിയെ രണ്ട് ദിവസം അതിക്രൂര പീഡിപ്പിച്ച് സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി

അതേസമയം, ഏറ്റവും പുതിയ അറസ്റ്റിനെ സംഭവ വികാസങ്ങളെക്കുറിച്ച് പൊലീസ് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് യുവതിയുടെ സഹോദരന്‍ പറയുന്നത്. തന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോയതും കൂട്ടബലാത്സംഗം ചെയ്തതും പൊലീസ് നിഷേധിക്കുകയാണെങ്കില്‍, സമ്മര്‍ദ്ദത്തിന്റെ പുറത്തായിരിക്കും അവര്‍ അത് ചെയ്യുന്നത്. തര്‍ക്കത്തിലുള്ള ഭൂമി തന്റെ സഹോദരിയുടെ സ്വത്താണെന്നും അവിടുത്തെ ഇലക്ട്രിസിറ്റി ബില്ലുകള്‍ അടയ്ക്കുന്നത് അവളാണെന്നും സഹോദരന്‍ പറഞ്ഞു. കേസിലെ ആദ്യത്തെ അഞ്ച് പ്രതികള്‍ അത് ബലമായി കൈവശപ്പെടുത്തുകയും കേസ് പിന്‍വലിക്കാന്‍ അവര്‍ അവളെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read : വ്യാജ വിവാഹപ്പാർട്ടിയിൽ പാടാൻ ക്ഷണം; തോക്കിൻമുനയിൽ നിർത്തി ഗായികയെ കൂട്ടബലാത്സംഗം ചെയ്തു

ഈ സംഭവം പേടിപ്പിക്കുന്നതാണെന്നും നിര്‍ഭയ കേസിനെ ഓര്‍മപ്പെടുത്തുന്നതാണെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും ഡിസിഡബ്ല്യു മേധാവി സ്വാതി മലിവാള്‍ പറഞ്ഞിരുന്നു. കേസ് നിര്‍ഭയ കേസിനെ ഓര്‍മപ്പെടുത്തുന്നതാണെന്നും അവര്‍ പറഞ്ഞിരുന്നു.

ബലാത്സംഗത്തിനിടെ പ്രതികൾ സ്വകാര്യഭാഗത്ത് ഇരുമ്പുവടി കയറ്റിയെന്നും പിന്നീട് ചാക്കിൽകെട്ടി വഴിയരികിൽ തള്ളുകയായിരുന്നെന്നും ഡൽഹി സ്വാതി മലിവാൽ ട്വീറ്റ് ചെയ്തിരുന്നു. അവശയായി ബുധനാഴ്ച വഴിയരികിൽ കാണപ്പെട്ട യുവതിയെ ആദ്യം ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് മീററ്റിലേക്കു മാറ്റുകയായിരുന്നു.
Published by:Amal Surendran
First published: