നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Cyber crook| ഓൺലൈനിൽ വിസ്കി ഓർഡർ ചെയ്തു; 3 ലക്ഷം രൂപ നഷ്ടമായെന്ന് സീരിയൽ നടി

    Cyber crook| ഓൺലൈനിൽ വിസ്കി ഓർഡർ ചെയ്തു; 3 ലക്ഷം രൂപ നഷ്ടമായെന്ന് സീരിയൽ നടി

    നിരവധി സീരിയലുകളിൽ അഭിനയിച്ച 74 കാരിയായ നടിയാണ് പരാതിക്കാരി.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മുംബൈ: ഓൺലൈനിൽ മദ്യം ഓർഡർ ചെയ്ത സീരിയൽ താരത്തിന്റെ ( TV actor) അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടായതായി പരാതി. മുംബൈയിലെ ശിവജി പാർക് പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. നിരവധി ഹിന്ദി സീരിയലുകളിൽ (hindi serial) അഭിനയിച്ച 74 കാരിയായ നടിയാണ് പരാതിക്കാരി.

      വിവാഹം ഉറപ്പിച്ച അനന്തരവന് സമ്മാനം നൽകാനായാണ് നടി ഓൺലൈനിൽ മദ്യം ഓർഡർ ചെയ്തത്. അനന്തരവന് വേണ്ടി നടത്തിയ പാർട്ടിയിൽ സമ്മാനമായി അമൃത് വിസ്കിയുടെ (Amrut whiskey)ഒരു ബോട്ടിൽ നൽകാനായിരുന്നു പദ്ധതി. ഇതിനായി ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച നമ്പരിൽ വിളിച്ച് ഓർഡർ നൽകുകയായിരുന്നു.

      4,800 രൂപയാണ് വിസ്കിക്ക് ഓൺലൈനായി നൽകിയത്. എന്നാൽ മദ്യം ലഭിച്ചില്ല. തുടർന്ന് അതേ നമ്പരിൽ വീണ്ടും വിളിച്ച് പണം തിരികേ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം, പണം തിരികേ ലഭിക്കണമെങ്കിൽ വൈൻ ഷോപ്പിൽ പേര് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ലഭിച്ച മറുപടി.

      തുടർന്ന് നടിയുടെ ഡബിറ്റ് കാർഡ് വിവരങ്ങൾ ശേഖരിച്ചായിരുന്നു തട്ടിപ്പ്. മൊബൈൽ നമ്പരിലേക്ക് വന്ന ഒടിപിയും നടി ഫോണിൽ വിളിച്ചയാൾക്ക് നൽകി. പണം തിരികേ ലഭിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് തെറ്റിദ്ധരിച്ചാണ് വിവരങ്ങൾ നൽകിയതെന്ന് നടിയുടെ പരാതിയില‍് പറയുന്നു. ഒടിപി നൽകിയതിന് പിന്നാലെ, നിരവധി തവണ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുകയായിരുന്നു.
      Also Read-പുലർച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന ദമ്പതികൾ അറസ്റ്റിൽ

      ഡബിറ്റ് കാർഡിന് തകരാറുണ്ടെന്നും ഫോൺ ചെയ്തയാൾ നടിയെ തെറ്റിദ്ധരിപ്പിച്ചു. അതിനാൽ ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസും ഇയാൾ ആവശ്യപ്പെട്ടു. ക്രെ‍ഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതിന് പിന്നാലെ വന്ന ഒടിപിയും നടി നൽകി. തുടർന്ന് ക്രെഡിറ്റ് കാർഡ് വഴിയും ട്രാൻസാക്ഷൻ നടത്തി. മൊത്തം 3.05 ലക്ഷം രൂപയാണ് നടിക്ക് നഷ്ടമായത്.

      പണം നഷ്ടമായതിന് പിന്നാലെ നിരവധി തവണ ഇതേ നമ്പരിലേക്ക് വിളിച്ചെങ്കിലും പിന്നീട് പ്രതികരണമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. പിന്നാലെ, ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

      കഞ്ചാവ് വിൽപന പൊലീസിൽ അറിയിച്ചതിന് യുവാവിന് ക്രൂരമർദ്ദനം; 18കാരൻ പിടിയിൽ

      കഞ്ചാവ് വിൽപന പൊലീസിൽ അറിയിച്ചതിന് യുവാവിന് ക്രൂരമർദ്ദനമേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. അഞ്ചൽ ആയിരനല്ലൂർ കല്യാണിമുക്ക് ജോജു ഭവനിൽ വിത്സൺ ജോർജ്ജ് മകൻ 32 വയസ്സുള്ള ജോജു വിൽസനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഞ്ചൽ തടിക്കാട് പൊങ്ങുമുകൾ എന്ന ഷാജി മൻസിലിൽ ഷാജിയുടെ ഷിനാസ്(18) ആണ് അറസ്റ്റിലായത്. കല്യാണി മുക്കിനു സമീപം കത്തോലിക്കാ പള്ളി റോഡിലൂടെ വീട്ടിലേക്കു പോകുകയായിരുന്ന വിത്സൻ ജോർജിനെ പ്രതിയും സംഘവും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

      പ്രതി കൈയിൽ കരുതിയിരുന്ന കമ്പി വടി കൊണ്ട് തലയ്ക്കും മറ്റും അടിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിൽ ഷിനാസിനൊപ്പമുണ്ടായിരുന്നയാൾ വിത്സൻ ജോർജിന്‍റെ വീട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറ അടിച്ചു പൊട്ടിച്ചു തെളിവ് നശിപ്പിച്ചതായും പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപെട്ടു. ഷിനാസും കൂട്ടാളികളും കഞ്ചാവ് വിൽപ്പന നടത്തുന്നത് ആവലാതിക്കാരൻ പോലീസിൽ പറഞ്ഞതാണ് മർദ്ദിക്കാൻ കാരണം.
      Published by:Naseeba TC
      First published:
      )}