നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു; പൈലറ്റിനെതിരെ പരാതിയുമായി സീരിയൽ താരം

  വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു; പൈലറ്റിനെതിരെ പരാതിയുമായി സീരിയൽ താരം

  സീരിയൽ താരം നൽകിയ മൊഴി അനുസരിച്ച് ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് പൈലറ്റായ യുവാവിനെ പരിചയപ്പെട്ടത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: പൈലറ്റിനെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയൽ താരം. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കി എന്നു കാട്ടിയാണ് മുംബൈ സ്വദേശിനിയായ സീരിയൽ താരം പരാതി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഒരു മോഡൽ കൂടിയാണ്.

   കഴിഞ്ഞയാഴ്ചയാണ് സബർബന്‍ മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ യുവതി പരാതി സമർപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ആരോപിതനെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. സീരിയൽ താരം നൽകിയ മൊഴി അനുസരിച്ച് ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് പൈലറ്റായ യുവാവിനെ പരിചയപ്പെട്ടത്.

   Also Read-പ്രായപൂർത്തിയാകാത്ത മകളെ ഏഴ് വര്‍ഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍; 'നിരവധി തവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി'

   ഭോപ്പാൽ സ്വദേശിയായ ഇയാല്‍ നിലവില്‍ മുംബൈയിലാണ് താമസം. പരസ്പരം പരിചയപ്പെട്ടതോടെ ഫോൺവിളികളും സോഷ്യൽ മീഡിയ ചാറ്റുകളും പതിവായി. പത്തുദിവസം മുമ്പ് ഇയാൾ യുവതിയെ വിളിച്ച് നേരിൽ കാണണമെന്ന് ആഗ്രഹം അറിയിച്ചു. ഇതേ തുടർന്ന് യുവതി ഇയാളെ മുംബൈയിലെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ച് ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി.

   Also Read-പതിമൂന്നുകാരിയെ വിവാഹത്തിനായി 'വിറ്റത്' രണ്ടുതവണ; അമ്മ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ   തുടർന്ന് എത്രയും വേഗം മാതാപിതാക്കളെ പരിചയപ്പെടുത്താമെന്നും അധികം വൈകാതെ തന്നെ വിവാഹച്ചടങ്ങുകൾ നടത്താമെന്നും ഇയാൾ ഉറപ്പു നൽകി. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഈ വാക്ക് പാലിക്കാൻ പ്രതി തയ്യാറാവാതെ വന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
   Published by:Asha Sulfiker
   First published: