• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പീഡിപ്പിച്ച് ഗർഭിണിയാക്കി: ജൂനിയർ ആര്‍ടിസ്റ്റിനെതിരെ പരാതിയുമായി സീരിയൽ താരം

ഒരു ഹോട്ടൽ മുറിയിൽ വച്ച് മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

News18 Malayalam | news18
Updated: November 17, 2019, 11:54 AM IST
പീഡിപ്പിച്ച് ഗർഭിണിയാക്കി: ജൂനിയർ ആര്‍ടിസ്റ്റിനെതിരെ പരാതിയുമായി സീരിയൽ താരം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 17, 2019, 11:54 AM IST IST
  • Share this:
മുംബൈ: ജൂനിയർ ആർടിസ്റ്റ് പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി സീരിയൽ താരം. ജനപ്രിയ ടെലിവിഷൻ സീരിയലുകള്‍ക്ക് പുറമെ നച്ച് ബലിയേ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ ഹിന്ദി സീരിയൽ താരമാണ് പരാതിയുമായെത്തിയിരിക്കുന്നത്. ഹരിയാന യമുനാ നഗർ സ്വദേശിയായ ജൂനിയർ ആർടിസ്റ്റിനെതിരെയാണ് പരാതി. ഇയാളിപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്.

Also Read ബന്ധുവായ 15കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു: 16 കാരൻ അറസ്റ്റിൽ

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് തങ്ങൾ സുഹൃത്തുക്കളായതെന്നാണ് നടി പരാതിയിൽ പറയുന്നത്. ഇതിനിടെ ഒരു ഹോട്ടൽ മുറിയിൽ വച്ച് മയക്കുമരുന്ന് നൽകിയ ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. കുറച്ചു നാൾ കഴിഞ്ഞ് ഗർഭിണിയാണെന്ന് മനസിലാക്കിയതോടെ ഇയാളോട് വിവാഹം കഴിക്കണമെന്ന് അഭ്യർഥിച്ചു. എന്നാല്‍ നിരസിച്ചതോടെ പരാതിയുമായി യമുനാനഗർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽപ്പോയത്.

Also Read-സോഷ്യൽ മീഡിയയിൽ 'സിനിമാ നടൻ'; അമേരിക്കക്കാരിയെ കബളിപ്പിച്ച് പണം തട്ടിയ ഫർണിച്ചർ കച്ചവടക്കാരൻ അറസ്റ്റിൽ

എന്നാൽ ആരോപണവിധേയനായ വ്യക്തിയുടെ കുടുംബവും ഇയാൾക്ക് പിന്തുണ നല്‍കി കൂടെ നിൽക്കുന്നുണ്ടെന്നാണ് നടി ആരോപിക്കുന്നത്. സംഭവിച്ചതൊക്ക അറിഞ്ഞുവച്ചിട്ടും തന്നെ സഹായിക്കാൻ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. അതേസമയം നടിയും ജൂനിയർ ആർടിസ്റ്റും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചില ഷോകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഏതായാലും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍