നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Thiruvalla Rape Case | മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം

    Thiruvalla Rape Case | മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം

    ഒന്നാം പ്രതി സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് ഹൈക്കോടതി(High Court) ജാമ്യം അനുവദിച്ചത്

    • Share this:
      കൊച്ചി: തിരുവല്ലയില്‍ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ സിപിഎം(CPM) നേതാവ് ഉള്‍പ്പെടെ 12 പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം(Bail). ഒന്നാം പ്രതി സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് ഹൈക്കോടതി(High Court) ജാമ്യം അനുവദിച്ചത്. സിപിഎം വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

      മുഴുവന്‍ പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നതിനായി ഈ മാസം 22ന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

      ലൈംഗീക പീഡനത്തിന് ശേഷം പകര്‍ത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു അന്‍പത്തേഴ് വയസ്സുകാരിയായ വനിതാപ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയും ഭര്‍ത്താവും സജീവ സിപിഎം പ്രവര്‍ത്തകരാണ്. നേരത്തേ വീട്ടമ്മയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍.

      Also Read-Arrest | പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

      Attack On Youtuber | യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

      യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നു പേര്‍ക്കെതിരെ കുറ്റപ്പത്രം സമര്‍ച്ചു. യൂട്യുബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസിലാണ് കുറ്റപത്രം. ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മറ്റ് പ്രതികള്‍.

      ലോഡ്ജില്‍ അതിക്രമിച്ച് കടന്ന് മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷി ഒഴിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ചൊറുവണം കൊണ്ട് അടിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ മാസം 22 ന് ഭാഗ്യലക്ഷമായും രണ്ട് പ്രതികളും കോടതിയില്‍ ഹാജരാകണമെന്നും  നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാകേണ്ടത്.

      ലാപ്‌ടോപും മൊബൈലും മോഷ്ടിച്ചെന്ന് പരാതിയുണ്ടെങ്കിലും മോഷണ കുറ്റം ചുമത്തിയിട്ടില്ല. 2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.

      Also Read-വീട്ടില്‍ വഴക്ക് പതിവ്; ബിരിയാണി നല്‍കാതെ സഹോദരന്റെ വീട്ടില്‍ കൊടുത്തു; ഭര്‍ത്താവിനെ വെട്ടിക്കൊന്ന യുവതിയുടെ മൊഴി
      യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മര്‍ദിച്ചത്. സംഭവം ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.



      അശ്ലീല പരാമര്‍ശങ്ങളോടെയുള്ള ഈ വീഡിയോ ചോദ്യം ചെയ്താണ് ഭാഗ്യലക്ഷ്മിയുടെ സംഘം ഇയാള്‍ക്കെതിരെ തിരിഞ്ഞത്. ഏതാണ്ട് പത്തു മിനിറ്റോളം നീളുന്ന വാഗ്വാദത്തിനിടെ ഇയാള്‍ ചെയ്തുവെന്നാരോപിക്കുന്ന കൃത്യങ്ങള്‍ പ്രതിഷേധക്കാരുടെ സംഘം ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

      Published by:Jayesh Krishnan
      First published: