• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | അമ്പത് വയസിനിടയില്‍ 12 വിവാഹം ; ഒളിവില്‍ കഴിഞ്ഞ വിവാഹത്തട്ടിപ്പുകാരന്‍ പിടിയില്‍

Arrest | അമ്പത് വയസിനിടയില്‍ 12 വിവാഹം ; ഒളിവില്‍ കഴിഞ്ഞ വിവാഹത്തട്ടിപ്പുകാരന്‍ പിടിയില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ബിഹാറിലെ കിശന്‍ഗഞ്ചില്‍ ആറ്‌ വർഷമായി ഒളിവില്‍ കഴിയുകയായിരുന്ന വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍. കിശന്‍ഗഞ്ച് അനാര്‍ക്കലി സ്വദേശി ശംശാദാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

    തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 12 തവണ വിവാഹം ചെയ്‌തിട്ടുണ്ടെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. അവിവാഹിതനാണെന്ന് പറഞ്ഞാണ് ഓരോ തവണയും ഇയാള്‍ വിവാഹം ചെയ്‌തത്. പതിമൂന്നാം വിവാഹത്തിന് ഇയാള്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

    2015 ഡിസംബര്‍ 8ന്, പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ബിജ്‌വര്‍ സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് ഒരു മാസത്തിനുള്ളില്‍ കിശന്‍ഗഞ്ചിലെ എല്‍ആര്‍പി ചൗക്ക് എന്ന പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. എന്നാല്‍ ശംശാദ് പൊലീസിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു.

     Also Read- പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

    തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ, ഇയാള്‍ ബഹാദുര്‍ഗഞ്ചിലെ കൊയിദാംഗി എന്ന പ്രദേശത്തുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശംശാദ്  പിടിയിലാവുകയായിരുന്നു.

    കോളേജ് അധ്യാപികയെ കാറിൽവെച്ച് കൊന്ന് മൃതദേഹം കാട്ടിൽ തള്ളി; ജിം പരിശീലകൻ അറസ്റ്റിൽ


    പനാജി: കോളേജ് അധ്യാപികയായ യുവതിയെ കാറിനുള്ളിൽവെച്ച് കൊന്ന് മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിലായി. ഗോവയിലെ പനാജിക്ക് അടുത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കോർലിം സ്വദേശിനിയും ഖണ്ടാല സർക്കാർ കോളേജ് പ്രൊഫസറുമായ ഗൗരി ആചാരിയാണ്(35) കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയും ജിം പരിശീലകനുമായ ഗൗരവ് ബിദ്രയാണ്(36) അറസ്റ്റിലായത്.

    ഓൾഡ് ഗോവ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഗൗരി ആചാരി സൗഹൃദത്തിന് നിന്ന് പിൻമാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

     Also Read- അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; അഞ്ചുപേർ രക്ഷപ്പെട്ടു

    കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാവിലെ കോളേജിലേക്ക് പോയ മകൾ രാത്രിയായിട്ടും മടങ്ങിയെത്താതായതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. അതിനിടെ ഗൗരി സഞ്ചരിച്ച നാനോ കാർ വഴിയരികിൽ കണ്ടെത്തി.

    അതിനിടെ യുവതിയുടെ ഫോണിലേക്ക് അവസാനമായി വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗൗരവ് ബിദ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

    ജിംനേഷ്യം പരിശീലകനായ ഗൗരവിനെ 2021-ലാണ് യുവതി പരിചയപ്പെടുന്നത്. കോവിഡ് നിയന്ത്രണമുള്ള സമയത്ത് വീട്ടിൽ വന്ന് ഫിറ്റ്നസ് ട്രെയിനിങ്ങ് നൽകുന്നവർക്കായുള്ള അന്വേഷണത്തിലാണ് ഇന്‍റർനെറ്റിൽനിന്ന് ഗൗരവ് ബിദ്രയുടെ നമ്പർ യുവതിക്ക് ലഭിച്ചത്. തുടർന്ന് ഇയാൾ ഗൗരിക്ക് വീട്ടിൽ വന്ന് പരിശീലനം നൽകി. അതിനിടെ ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറി. എന്നാൽ കഴിഞ്ഞ മാസം മുതൽ യുവതി ഗൗരവ് ബിദ്രയിൽനിന്ന് അകലാൻ തുടങ്ങി.

    ഫിറ്റ്നെസ് ട്രെയിനിങ് അവസാനിപ്പിച്ച യുവതി ഗൗരവ് വിളിക്കുമ്പോൾ ഫോൺ എടുക്കാതെയായി. നിരന്തരം ശല്യപ്പെടുത്തിയതോടെ സൗഹൃദം തുടരാൻ താത്പര്യമില്ലെന്നും യുവതി തുറന്നുപറഞ്ഞു. ഇതോടെയാണ് യുവതിയെ വകവരുത്താൻ ഗൗരവ് തീരുമാനിച്ചത്.

    സംഭവദിവസം വൈകിട്ട് നാലരയോടെ യുവതിയുടെ വീട്ടിലേക്ക് പോകുന്ന റോഡിൽ പ്രതി കാത്തുനിന്നു. കോളേജ് വിട്ട് കാറിൽ വരുകയായിരുന്ന യുവതിയെ ഇയാൾ കൈകാട്ടി നിർത്തിക്കുകയും, കാറിനകത്ത് കയറി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച യുവതിയെ ഇയാൾ ബലമായി കാറിനുള്ളിലേക്ക് പിടിച്ചിടുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

    യുവതി മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ കാറോടിച്ച് മുന്നോട്ടുപോകുകയും കോർലിമിലെ പാർക്കിന് സമീപത്ത് എത്തുകയുമായിരുന്നു. അവിടെ പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിലേക്ക് മൃതദേഹം മാറ്റി. പിന്നീട് ഗോവ ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടിനുള്ളിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

    പ്രതിയിൽനിന്ന് ലഭിച്ച വിവരം അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ മൃതദേഹം കാട്ടിനുള്ളിൽനിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പിന്നീട് ബാംബോലിം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ ഗൗരവിന് ഭാര്യയും ഒരു കുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്. മുംബൈയിൽ നേരത്തെ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗൗരവ് നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

    ഇയാൾ അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഫിസിക്കൽ ട്രെയിനറായി പ്രവർത്തിച്ചിട്ടുണ്ടെന്നു മാധ്യമങ്ങൾ പറയുന്നു. ഒരു മാസം മുമ്പ് പ്രതി ഗോവയിലെ ഭീകരവിരുദ്ധ സേനയിലെ അംഗങ്ങൾക്കും ഫിസിക്കൽ ട്രെയിനിങ് നൽകിയിരുന്നു.
    Published by:Arun krishna
    First published: