• HOME
  • »
  • NEWS
  • »
  • crime
  • »
  • 12 കാരനെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ലൈംഗികമായി പീഡിപ്പിച്ചു; രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി;കുട്ടി ഐസിയുവിൽ

12 കാരനെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ലൈംഗികമായി പീഡിപ്പിച്ചു; രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി;കുട്ടി ഐസിയുവിൽ

സംഭവത്തിൽ നാല് ആൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡിസിഡബ്ല്യുവിന്റെ കത്തിൽ പറയുന്നുണ്ടെങ്കിലും മൂന്ന് പ്രതികളാണ് ഉള്ളതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

  • Share this:
ക്രൂരമായ ലൈംഗിക പീഡനത്തിന് (raped) ഇരയായ 12കാരൻ ഐസിയുവിൽ. കഴിഞ്ഞ ആഴ്ച ഡൽഹിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് കേസിലെ (Case) പ്രതികൾ. ഇവർ ഇരയെ ഇഷ്ടികയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ ഡൽഹി പൊലീസിന് (delhi police) നോട്ടീസ് അയച്ചു. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് എന്നും ആരോപണമുണ്ട്. എന്നാൽ മൊഴി രേഖപ്പെടുത്താൻ കുടുംബം വിസമ്മതിച്ചതാണ് കാലതാമസത്തിന് കാരണമെന്ന് പൊലീസ് വിശദീകരിച്ചു.

കേസിലെ പ്രതികളിൽ ഒരാൾ പിടിയിലായിട്ടുണ്ട്. എന്നാൽ മറ്റുള്ളവർ ഒളിവിലാണ്. സംഭവത്തിൽ നാല് ആൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡിസിഡബ്ല്യുവിന്റെ കത്തിൽ പറയുന്നുണ്ടെങ്കിലും മൂന്ന് പ്രതികളാണ് ഉള്ളതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

ഇരയായ കുട്ടിയുടെ അമ്മ സെപ്തംബർ 18ന് വനിത കമ്മീഷനെ സമീപിക്കുകയും വീടിന് സമീപത്ത് വച്ച് തന്റെ മകൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്തു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. എന്നാൽ സെപ്തംബർ 22ന് പൊലീസ് എത്തിയപ്പോഴാണ് സംഭവത്തിന്റെ വിശദാംശങ്ങൾ അവൻ മാതാപിതാക്കളോട് തുറന്ന് പറഞ്ഞത്.

ഡൽഹിയിൽ പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികൾ പോലും സുരക്ഷിതരല്ലെന്ന് ഡിസിഡബ്ല്യു ചെയർപേഴ്‌സൺ സ്വാതി മലിവാൾ പറഞ്ഞു. '12 വയസ്സുള്ള ആൺകുട്ടിയെ നാല് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും വടികൊണ്ട് അടിച്ച് പാതി മരിച്ച നിലയിൽ ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ഞങ്ങളുടെ സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയെ ഇപ്പോൾ  ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും.' സ്വാതി മലിവാൾ വ്യക്തമാക്കി.

Also Read:-സ്വവര്‍ഗാനുരാഗ ബന്ധം: ബ്ലാക്ക് മെയില്‍ ചെയ്ത 15കാരനെ കൊന്ന് 20കാരൻ ജീവനൊടുക്കി

'പൊലീസ് സംഘത്തെ ആശുപത്രിയിലേയ്ക്ക് അയച്ചിരുന്നു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ മൊഴി നൽകാൻ തയ്യാറായില്ല. കുട്ടി മെഡിക്കൽ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മകൻ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തതായി മാതാപിതാക്കൾ പറഞ്ഞത്. പ്രകൃതി വിരുദ്ധ കുറ്റകൃത്യങ്ങൾ, പോക്‌സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.' ഡിസിപി സഞ്ജയ് സെയിൻ വ്യക്തമാക്കി.

പോലീസ് അന്വേഷണത്തിൽ പ്രതികളെല്ലാവരും കുട്ടിയുടെ വീടിന് സമീപവാസികളാണെന്നും നിസ്സാര പ്രശ്‌നത്തെ തുടർന്നുണ്ടായ വഴക്കാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. 'പ്രതികളിൽ ഒരാളെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് പേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഇരയായ കുട്ടി ഇപ്പോഴും മെഡിക്കൽ നിരീക്ഷണത്തിലാണ്. കുട്ടിയുടെ മൊഴി പിന്നീട് രേഖപ്പെടുത്തും' ഡിസിപി കൂട്ടിച്ചേർത്തു.

കുട്ടികൾക്കെതിരായ നിരവധി ലൈംഗിക പീഡന പരാതികളാണ് ഉയർന്നു വരുന്നത്. അടുത്തിടെ ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിലായിരുന്നു. എറണാകുളം കോതമംഗലത്ത് വച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് സ്വദേശിയായ ഷദാബാണ് പിടിയിലായത്.
Published by:Arun krishna
First published: