HOME » NEWS » Crime » TWELVE YEAR OLD GIRL S BODY FOUND IN FOREST FAMILY SUSPECTS RAPE AND MURDER

പന്ത്രണ്ടുകാരിയുടെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തി; ബലാത്സംഗം ചെയ്ത് കൊന്നതെന്ന് ബന്ധുക്കൾ

പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകൾ കൂടാതെ ഐ പി സി സെക്ഷൻ 363, 376, 302, 201 പ്രകാരം തിരിച്ചറിയാത്ത പ്രതികൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

News18 Malayalam | news18
Updated: January 20, 2021, 11:04 AM IST
പന്ത്രണ്ടുകാരിയുടെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തി; ബലാത്സംഗം ചെയ്ത് കൊന്നതെന്ന് ബന്ധുക്കൾ
News18 Malayalam
  • News18
  • Last Updated: January 20, 2021, 11:04 AM IST
  • Share this:
മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ പുരന്ദർപുർ മേഖലയിൽ പന്ത്രണ്ടു വയസുകാരിയെ
ബലാത്സംഗം ചെയ്ത് കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് കുടുംബാംഗങ്ങൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം വനത്തിൽ കണ്ടെത്തിയത്. പുരന്ദർപുരിൽ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഈ പെൺകുട്ടിക്ക് മൂന്ന് സഹോദരിമാർ കൂടിയാണ് ഉള്ളത്.

പെൺകുട്ടിയുടെ അമ്മ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സമീപത്തുള്ള വനത്തിലേക്ക് പുല്ല് മുറിക്കുന്നതിനായി പോയി.
തുടർന്ന് പെൺകുട്ടിയുടെ പുല്ല് വീട്ടിലേക്ക് കൊണ്ടു പോകുന്നതിന് സൈക്കിളുമായി വരാൻ ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങൾ പറയുന്നത് അനുസരിച്ച് വൈകുന്നേരത്തോടെ പെൺകുട്ടി സൈക്കിളുമായി വീട്ടിൽ നിന്ന് പോയി.
പക്ഷേ, തിരിച്ചുവന്നില്ല.
You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]ഇതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും അവൾക്കായി തിരച്ചിൽ ആരംഭിച്ചു. അന്വേഷണത്തിൽ പെൺകുട്ടിയുടെ ചെരിപ്പും സൈക്കിളും കണ്ടെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രാദേശിക പൊലീസിനെയും ഉടൻ തന്നെ വിവരം അറിയിച്ചെങ്കിലും പെൺകുട്ടി എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.

ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ ഡോഗ് സ്ക്വാഡ് സ്ഥലത്ത് എത്തുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേസമയം, കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അതേസമയം, ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് പ്രദീപ് ഗുപ്ത പറഞ്ഞു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകൾ
കൂടാതെ ഐ പി സി സെക്ഷൻ 363, 376, 302, 201 പ്രകാരം തിരിച്ചറിയാത്ത പ്രതികൾക്ക് എതിരെ കേസ് രജിസ്റ്റർ
ചെയ്തിട്ടുണ്ട്.
Published by: Joys Joy
First published: January 20, 2021, 11:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories