നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഒൻപതുകാരനെ പീഡിപ്പിച്ചതിന് 25കാരി അറസ്റ്റിൽ

  ഒൻപതുകാരനെ പീഡിപ്പിച്ചതിന് 25കാരി അറസ്റ്റിൽ

  മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയായ 25കാരിയാണ് അറസ്റ്റിലായത്

  അറസ്റ്റ്

  അറസ്റ്റ്

  • News18
  • Last Updated :
  • Share this:
   കൊച്ചി: ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതി അറസ്റ്റിലായി. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിയായനി 25കാരിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. തുടർന്ന് ഡോക്ടറെ കാണിക്കുകയും തുടര്‍ന്ന് കൗൺസിലിംഗിന് വിധേയനാക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

   കാൻസർ രോഗിയായ ഒൻപതുവയസുകാരന് അണുബാധ ഉണ്ടായതിനെ തുടർന്നാണ് മാതാവ് കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിച്ചത്. താൻ നിൽക്കുന്ന വീട്ടിലെ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി ഡോക്ടറോട് വെളിപ്പെടുത്തി. കുട്ടിയും മാതാവും ഇപ്പോൾ അറസ്റ്റിലായ വീട്ടമ്മയെ റെയിൽവേ സ്റ്റേഷനിൽവച്ചാണ് പരിചയപ്പെട്ടത്. കുട്ടിയുടെ ചികിത്സയ്ക്കാണ് പണം സ്വരൂപിച്ച് നൽകാമെന്ന് വീട്ടമ്മ കുട്ടിയുടെ അമ്മക്ക് ഉറപ്പ് നൽകിയിരുന്നു. 'ഈ വാദങ്ങളൊക്കെ ശരിയാണോ എന്ന് അറിയില്ല. രണ്ട് സ്ത്രീകളും നല്ല സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. ലൈംഗിക പീഡനമാണ് പൊലീസ് പരിഗണിക്കുന്നത്'- കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫീസർ പറഞ്ഞു.

   അതേസമയം, യുവതിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ഭർത്താവ് ആരോപിച്ചു. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് കേസിന് പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. എന്നാൽ മെഡിക്കൽ പരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞുവെന്ന് പൊലീസ് പറയുന്നു. ഇപ്പോൾ ആരോപണവിധേയയായ വീട്ടമ്മ മൂന്ന് വർഷം മുൻപ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച കേസ് വിചാരണ ഘട്ടത്തിലാണ്.

    

   First published:
   )}