• HOME
  • »
  • NEWS
  • »
  • crime
  • »
  • TWENTY EIGHT LAKH HAWALA MONEY CAUGHT FROM A VEGETABLE VEHICLE SS TV

പച്ചക്കറി വാഹനത്തിൽ 28 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്തി; മുത്തങ്ങയിൽ രണ്ടു പേർ പൊലീസ് പിടിയിൽ

എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും എക്സൈസ് ഇന്‍റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്

hawala raid

hawala raid

  • Share this:
    മുത്തങ്ങ: വയനാട് എക്സൈസ് ഇൻറലിജൻസും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്​റ്റ്​ സംഘവും ചേർന്ന്​ മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്​റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കുഴൽപ്പണം പിടികൂടി. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 28 ലക്ഷം രൂപയുമായാണ് വ്യാഴാഴ്ച്ച വൈകിട്ടാണ് രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയിൽ പിടിയിലായത്.

    എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും എക്സൈസ് ഇന്‍റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫൽ (34), കെ യൂനസ് (37) എന്നിവർ പിടിയിലായി. പച്ചക്കറി വാഹനത്തിൽ പ്രത്യേക കാബിനിൽ സൂക്ഷിച്ച നിലയിലായുരുന്നു പണം. പിടികൂടിയ പണവും പിടിയിലായവരെയും ബത്തേരി പൊലിസിന് കൈമാറി.

    കെ.എം 59 കെ 4829 ദോസ്​ത്​ വണ്ടിയിലാണ്​ രേഖകളില്ലാതെ പണം ഒളിപ്പിച്ചുകടത്തിയത്​. മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദ്, ഇൻറലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ചെക്ക് പോസ്​റ്റിലെ ഇൻസ്പെക്ടർ പി. ബാബുരാജ്, പ്രിവൻറിവ് ഓഫിസർമാരായ കെ.കെ. ബാബു, പി.പി. ശിവൻ, കെ.ജെ. സന്തോഷ്, കെ. രമേഷ്, പി.എസ്​. വിനീഷ്, കെ.വി. ഷാജിമോൻ, വി.ആർ. ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ. ദിപു, വിപിൻ വിൽസൻ, എക്സൈസ് ഡ്രൈവർ കെ.പി. വീരാൻ കോയ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഓണം സ്പെഷൽ ഡ്രൈവി​െൻറ ഭാഗമായി വാഹനപരിശോധന ശക്തിപ്പെടുത്തിയതായി സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദ് അറിയിച്ചു.
    Published by:user_49
    First published:
    )}