നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നടപ്പിലും സംസാരത്തിലും സ്ത്രൈണ ഭാവമെന്ന് കളിയാക്കൽ; ചെന്നൈയിൽ 20കാരൻ ജീവനൊടുക്കി

  നടപ്പിലും സംസാരത്തിലും സ്ത്രൈണ ഭാവമെന്ന് കളിയാക്കൽ; ചെന്നൈയിൽ 20കാരൻ ജീവനൊടുക്കി

  മുംബൈ സ്വദേശിയായ അവിൻഷു പട്ടേലാണ് ആത്മഹത്യ ചെയ്തത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ചെന്നൈ: ഫേസ്ബുക്കിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം 20കാരൻ ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിയായ അവിൻഷു പട്ടേൽ ജീവനൊടുക്കിയത് നടപ്പിലും സംസാരത്തിലും സ്ത്രൈണത നിറഞ്ഞ ഭാവമെന്ന പേരിലുള്ള പരിഹാസത്തിന്റെ പേരിലാണെന്ന് കുറിപ്പുകളിൽ നിന്ന് വ്യക്തം. കളിയാക്കുന്നതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് അവിൻഷു പട്ടേൽ കുറിച്ചു.

   'ഞാൻ ഒരു ഗേ ' ആണെന്ന് ഒരു പോസ്റ്റിൽ അവിൻഷു കുറിക്കുന്നു. 'ഞാൻ ആണാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഞാൻ നടക്കുന്നത്, ചിന്തിക്കുന്നത്, സംസാരിക്കുന്നത്..... എല്ലാം ഒരു പെണ്ണിനെ പോലെയാണ്. ഇന്ത്യക്കാർ ഇത് ഇഷ്ടപ്പെടുന്നില്ല' - മറ്റൊരു പോസ്റ്റിൽ അവിൻഷു കുറിച്ചു. ജൂലൈ രണ്ടിനാണ് അവിൻഷു ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. പിറ്റേദിവസം രാവിലെ നീലാങ്കരി ബീച്ചിൽ നിന്ന് യുവാവിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു.

   ജൂലൈ രണ്ടിന് വൈകിട്ട് അഞ്ച് മണിയോടെ അവി തന്നെ വിളിച്ചിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. 'ചെറിയ വഴക്കിനെ തുടർന്ന് ഒരു മാസം ഞങ്ങൾ പരസ്പരം മിണ്ടിയില്ല. പക്ഷേ, പെട്ടെന്ന് അവൻ വിളിക്കുകയായിരുന്നു. ഏറെ തളർന്ന അവസ്ഥയിലായിരുന്നു. ജീവനൊടുക്കാൻ പോവുകയാണെന്ന് അവൻ എന്നോട് പറഞ്ഞു. അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അവൻ ഞാൻ പറയുന്നത് കേൾക്കാൻ തയാറായില്ല. ഉടൻ ഞാൻ ചെന്നൈയിലെ സഹപാഠികളെയും സുഹൃത്തുക്കളെയും വിളിച്ച് അവിൻഷുവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു''- സുഹൃത്ത് പറയുന്നു.

   ബൗൺസ് എക്സ്പ്രസ് സലൂൺ ആൻഡ് സ്പായിൽ ട്രെയിനിയായ അവിൻഷുവിനെ സഹപാഠികളും സുഹൃത്തുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അവിൻഷു ഫോൺ ഓഫ് ചെയ്തുവെക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ വിളിച്ചപ്പോൾ പൊലീസ് ഓഫീസറാണ് ഫോണെടുത്തത്. അപ്പോഴാണ് സുഹൃത്തക്കൾ അവിൻഷുവിന്റെ മരണവിവരം അറിയുന്നത്.

   നഖസൗന്ദര്യവൽക്കരണത്തിൽ അഡ്വാൻസ്ഡ് ട്രെയിനിംഗ് തേടുകയായിരുന്ന അവിൻഷു ഏറ്റവും മികച്ച ട്രെയിനിയായിരുന്നുവെന്ന് ബൗൺസിന്റെ സി ഒ ഒ സന്ദീപ് സിംഗ് പറയുന്നു. 'ജോലിസ്ഥലത്ത് അവിൻഷുവിന് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഈ വാർത്ത ഞെട്ടിക്കുന്നതാണ്'- അദ്ദേഹം പറഞ്ഞു. മുംബൈയിൽ നിന്ന് രക്ഷിതാക്കളെത്തി അവിൻഷുവിന്റെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോയി.

   First published:
   )}