നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സാമ്പത്തിക ബാധ്യത; കോട്ടയത്ത് ഇരട്ട സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി

  സാമ്പത്തിക ബാധ്യത; കോട്ടയത്ത് ഇരട്ട സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി

  ഇരുവരെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്

  മരിച്ച ഇരട്ടസഹോദരന്മാർ

  മരിച്ച ഇരട്ടസഹോദരന്മാർ

  • Share this:
  കോട്ടയത്ത് ഇരട്ട സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ട സഹോദരന്മാരായ കടുവക്കുളം കൊച്ചുപറമ്പിൽ നിസാറിനെയും നസീറിനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. 32 വയസായിരുന്നു. രണ്ടു പേരുടെയും മൃതദേഹം രണ്ട് മുറികളിലായാണ് കാണപ്പെട്ടത്. കോട്ടയം ഈസ്റ്റ് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

  മാതാവും ഇരട്ട സഹോദരങ്ങളും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത് എന്ന് കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു. ഇരുവരുടെയും മരണം ആത്മഹത്യയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കോട്ടയം ഈസ്റ്റ് പോലീസ് വിലയിരുത്തുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷം മാത്രമേ കാരണം എന്തെന്ന് കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.

  ഇരുവർക്കും ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. വർക്ക്ക്ഷോപ്പിൽ ജോലി ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. ഇതിനുപുറമേ ക്രെയിൻ സർവീസ് ജോലിയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്ന ജോലികൾ ഇരുവരും ചെയ്തിരുന്നു. ഇതിനുപുറമേ വാഹന കച്ചവട ഇടപാടുകൾ ഇരട്ട സഹോദരന്മാർ നടത്തിയിരുന്നതായി കോട്ടയം ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നു.

  ബാങ്ക് ലോണുകളും ഏറെ ബാധ്യത സൃഷ്ടിച്ചിരുന്നതായി പോലീസ് പറയുന്നുണ്ട്. ഒരു സഹകരണ ബാങ്കിൽ നിന്നും എടുത്ത ലോൺ അടക്കാനാകാതെ ജപ്തി ഭീഷണി വന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് എല്ലാം പരിശോധിച്ച ശേഷമാകും പോലീസ് തുടർനടപടി സ്വീകരിക്കുക.

  കോവിഡ് കാലമായതിനാൽ കോവിഡ് പരിശോധനാ ഫലം കൂടി നടത്തിയ ശേഷമായിരിക്കും ഇൻക്വസ്റ്റ് നടത്തുക എന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷൻഹൗസ് ഓഫീസർ ന്യൂസ് 18 നോട് പറഞ്ഞു. ഇന്ന് രാവിലെ തന്നെ ടെസ്റ്റ് എടുത്ത് തുടർനടപടി സ്വീകരിക്കാനാണ് ആലോചന. അതിനു ശേഷമാകും പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാക്കുക.

  കോവിഡ് കാലമായതിനാൽ കൂലിപ്പണിക്ക് പോലും പോകാനാവാത്ത സാഹചര്യം ഇവർക്കുണ്ടായിരുന്നു എന്നാണ് അടുപ്പമുള്ളവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നയിച്ചതിന് ഇതൊരു പ്രധാന കാരണമായതായും പോലീസ് പറയുന്നു.

  നാട്ടുകാരിൽനിന്ന് കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ കുറിച്ച് പരിശോധിക്കാനാണ് പോലീസ് തീരുമാനിച്ചത്. കടബാധ്യത ഉണ്ട് എന്ന് പ്രാഥമിക മൊഴി പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇത് എന്ത് തരത്തിലുള്ള കടബാധ്യത ആണ് എന്ന കാര്യം പരിശോധിക്കുകയാണ് പോലീസ്.

  കടുവാക്കുളത്ത് മൂന്നു വർഷം മുൻപാണ് ഇരുവരും വീട് വാങ്ങി താമസം തുടങ്ങിയത്. അഞ്ച് സെന്റിലായി രണ്ട് വീടുകൾ ഇവർ വെച്ചിരുന്നു. ഇതിൽ ഒന്നിന്റെ പണി മാത്രമാണ് പൂർത്തിയായത്. ഏറെക്കാലമായി ജോലി ഇല്ലാതിരുന്നതും ഇവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള ജോലികളും ഇരുവരും ചെയ്തിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

  Summary: Twin brothers were found hanging inside their home in Kottayam, reportedly due to financial constraints. They both were running business ventures and working on daily-wage basis, until Covid 19 hit badly on their income. The brothers were also supposed to have taken bank loans and was unable to repay the installments  
  Published by:user_57
  First published:
  )}