• HOME
 • »
 • NEWS
 • »
 • crime
 • »
 • ബാങ്ക് മാനേജരായ യുവതി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ കുറിപ്പിൽ വഴിത്തിരിവ് തേടി പോലീസ്

ബാങ്ക് മാനേജരായ യുവതി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ കുറിപ്പിൽ വഴിത്തിരിവ് തേടി പോലീസ്

യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു, പക്ഷെ...

ശ്രദ്ധ

ശ്രദ്ധ

 • Share this:
  ഫൈസാബാദിലെ സഹൻഗഞ്ചിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ ഡെപ്യൂട്ടി മാനേജരായ 32 കാരിയെ ശനിയാഴ്ച വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ (hang to death) കണ്ടെത്തിയിരുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വിരൽ ചൂണ്ടുന്ന ആത്മഹത്യാ കുറിപ്പ് (suicide note) കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിഷയം അന്വേഷണത്തിലാണെന്ന് അയോധ്യ സീനിയർ പോലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.

  2015ൽ ബാങ്കിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ശ്രദ്ധ ഗുപ്ത ഡിപ്പാർട്ട്‌മെന്റൽ പരീക്ഷകളിൽ വിജയിച്ച് സ്ഥാനക്കയറ്റം നേടിയെന്ന് പോലീസ് പറഞ്ഞു. 2018 മുതൽ അവർ ഫൈസാബാദിൽ ജോലി ചെയ്യുന്നു. അവിവാഹിതയായ ശ്രദ്ധ, ലഖ്‌നൗവിലെ രാജാജിപുരം സ്വദേശിയാണെന്നും ഇടയ്‌ക്കിടെ കുടുംബത്തെ സന്ദർശിക്കാറുണ്ടെന്നും അവർ പറഞ്ഞു. രാവിലെ പാൽക്കാരൻ വാതിലിൽ മുട്ടിയപ്പോൾ പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് പോലീസ് പറഞ്ഞു. ശേഷം ഗുപ്തയുടെ വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു.

  വാതിൽ തുറക്കാത്തതിനെ തുടർന്ന് അവർ വശത്തെ ജനലിലൂടെ നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

  ആത്മഹത്യാ കുറിപ്പ് അവർ മാതാപിതാക്കൾക്കായി എഴുതിയതായി പോലീസ് കണ്ടെത്തി. രാജേഷ്, വിവേക് ​​ഗുപ്ത, അനിൽ റാവത്ത് (ഫൈസാബാദ് പോലീസ്), ആശിഷ് തിവാരി (എസ്‌എസ്‌എഫ് തലവൻ, ലഖ്‌നൗ) എന്നിവരാണ് തന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് ശ്രദ്ധ കുറിപ്പിൽ ആരോപിച്ചു.

  കുറച്ചു നാളുകളായി കടുത്ത വിഷാദത്തിലായിരുന്നു ശ്രദ്ധ. രാജേഷ് ഗുപ്ത എന്ന യുവാവുമായി ശ്രദ്ധയുടെ വിവാഹം തീരുമാനിച്ചിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. പക്ഷേ ഇരു വീട്ടുകാരും തമ്മിലുള്ള ചില വഴക്കുകൾ കാരണം ഈ വിവാഹം നടന്നില്ല. ഈ സംഭവവികാസത്തിൽ ശ്രദ്ധ അതീവ ദുഃഖിതയായിരുന്നു.

  എന്നാൽ, ഇവരുടെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്ന പേരുകളെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ പേരുള്ള പോലീസ് ഉദ്യോഗസ്ഥൻ ജില്ലയിൽ ഇല്ലെന്ന് കണ്ടെത്തി. ശ്രദ്ധയുടെ കോൾ ഡാറ്റ പൊലീസ് പരിശോധിച്ചുവരികയാണ്.

  എന്നാൽ ഇവരുടെ ഫോൺ ലോക്ക് തുറക്കാത്തതിനാൽ അൺലോക്ക് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

  Summary: A 32-year-old deputy manager of the Punjab National Bank branch at Sahanganj in Faizabad was found hanging in her rented accommodation on Saturday, with a purported suicide note pointing fingers at two police personnel, officials said. Ayodhya Senior Superintendent of Police Shailesh Pandey said the matter is under investigation
  Published by:user_57
  First published: