എറണാകുളം: ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു(Accused escaped from police custody). അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും.
പ്രതികൾ തമ്മിൽ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുൺ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്റണി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. രാത്രി 11 മണിയോടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇരുവരും സ്റ്റേഷനിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പൊലീസ് തിരച്ചിൽ തുടരുകയാണ്. ചേരാനെല്ലൂര്‍ സ്വദേശികളാണ് ഇരുവരും.
Also Read-ഏഴാം ക്ലാസ്സ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
ഉത്സവാഘോഷത്തിനിടെ സംഘർഷം; യുവാവ് വെട്ടേറ്റ് മരിച്ചു
ഉത്സവ ആഘോഷത്തിനിടയിൽ ഉണ്ടായ അടിപിടിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കോക്കാട് മനുവിലാസത്തിൽ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കൊല്ലം വെട്ടിക്കവല കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിനിടയിൽ സംഘർഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്. വെട്ടേറ്റ നിലയിൽ കോക്കാട് റോടിൽ കിടക്കുകയായിരുന്ന മനോജിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈകളിലെ വിരലുകൾ വെട്ടി മാറ്റി നിലയിലും കഴുത്തിന് വെട്ടേറ്റ നിലയിലുമാണ് മനോജ് റോഡിൽ കിടന്നിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.