തിരുവനന്തപുരം: നിരവധി മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതികളായ യുവാക്കള്‍ പിടിയില്‍. മലയിന്‍കീഴ് സ്വദേശികളായ അജേഷ്, അര്ജുന് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തി മാലപൊട്ടിച്ച് കടന്നുകളയുകയാണ് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം അരുവിക്കരയില്‍ ഭഗവതിപുരം റോഡില്‍ ട്യൂഷന് എടുക്കാന്‍ പോവുകയായിരുന്ന യുവതിയു ഒരു പവന്റെ മാലയും വെള്ളനാട് വാളിയറമഠത്തിന് സമീപം ആശവര്‍ക്കറായ സ്ത്രീയുടെ രണ്ടും പവന്റെ മാലയും പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതികളാണ് പിടിയിലായത്.
ഒട്ടേറെ സ്ത്രീകളുടെ മാലപൊട്ടിച്ചിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ലഹരി മരുന്ന് വാങ്ങാനായാണ് പ്രതികള്‍ മാലപൊട്ടിക്കല്‍ നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ റിമാന്‍ഡ് ചെയ്തു.
കുത്തിയത് ഐപിഎല്ലോ ആടോ അതോ പണത്തർക്കമോ? രണ്ടു പേർ കുത്തേറ്റ് ആശുപത്രിയിൽ
കൂട്ടുകാർ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസല്‍, അന്‍സല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതുമായി ബന്ധപ്പെട്ട് ദീപക് എന്നൊരാൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നതായി തൊടുപുഴ പൊലീസ് ന്യൂസ് 18 നോട് പറഞ്ഞു. ഇയാൾ കീഴടങ്ങി എന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു.
പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. ഫൈസല്‍, അന്‍സല്‍ ദീപക് ഇവർ ഐപിഎൽ കാണുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവർ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആടിനെ വണ്ടിയില്‍ നിന്ന് ഇറക്കുമ്പോള്‍ കുത്തേറ്റു എന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ മുറിവിന്റെ ആഴം കണ്ടതോടെ ഡോക്ടര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ തിരക്കി. അതോടെയാണ് ഇവര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് ഇരുവർക്കും കുത്തേറ്റതെന്ന് വ്യക്തമായത്.
ഐപിഎല്ലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നായിരുന്നു സൂചന. എന്നാല്‍ ഇവർ തമ്മിൽ ഉണ്ടായിരുന്നു സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കത്തിനിടെയാണ് അക്രമം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ഫൈസലിന് എതിരേ വീടുകയറി ആക്രമണം ഉൾപ്പെടെ കേസുകൾ തൊടുപുഴ പൊലീസ് സ്റേഷനിൽ ഉണ്ട്. അടിവയറിന് കുത്തേറ്റ ഫൈസലിന്റെ നില ഗുരുതരമായിരുന്നു. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടതായാണ് വിവരം. അന്‍സലിന്റെ കണ്‍പുരികത്തിലാണ് കുത്തേറ്റത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.