• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |എറണാകുളം ചേരാനെല്ലൂരിൽ പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ രണ്ട് പ്രതികൾ പിടിയിൽ

Arrest |എറണാകുളം ചേരാനെല്ലൂരിൽ പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ രണ്ട് പ്രതികൾ പിടിയിൽ

ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതിയടക്കം 2 പേരെയും  പൊലീസ് ഓടിച്ചിട്ടാണ്  പിടികൂടിയത്.

  • Share this:
കൊച്ചി: ചേരാനെല്ലൂർ പൊലീസിനെ വെട്ടിച്ച് സ്റ്റേഷനിൽ നിന്ന് ചാടിപോയ രണ്ട് പ്രതികൾ ഒടുവിൽ പിടിയിലായി. അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് ഇന്നലെ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. പ്രതികൾ ചാടി പോയതിന് പിന്നാലെ ഇന്നലെ മുതൽ ഇരുവർക്കുമായി പൊലീസ് തെരച്ചിലിലായിരുന്നു. എന്നാൽ രാത്രിയിൽ ഇവരെ കണ്ടെത്തുവാൻ കഴിഞ്ഞില്ല.

പ്രതികൾക്കായുള്ള തെരച്ചിലിന് കൂടുതൽ പൊലീസ് എത്തിയതോടെയാണ് തൃക്കാക്കര സ്റ്റേഷൻ പരിധിയിലെ കാക്കനാട് നിന്നും രണ്ട് പേരെയും പൊലീസ് പിടികൂടിയത്. ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതിയടക്കം 2 പേരെയും  പൊലീസ് ഓടിച്ചിട്ടാണ്  പിടികൂടിയത്. കാക്കനാടിനടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. പൊലീസ് എത്തിയതോടെ ഓടാൻ ശ്രമിച്ച ഇരുവരെയും പിന്നാലെ ഓടി കീഴ്പ്പെടുത്തുകയായിരുന്നു.

മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റയും. ഇതിൽ അരുൺ കോടതി റിമാൻഡ് ചെയ്ത പ്രതിയാണ്. തുടർ നടപടികൾക്കായി സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. അരുണിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. ഓൺലൈൻ വഴിയാണ് റിമാൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി കസ്റ്റഡിയിൽവച്ചിരിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കാനിരിക്കുന്ന പ്രതിയാണ് ആന്റണി. ഒരാളുടെ പേരില്‍ ഏഴും രണ്ടാമന്റെ പേരില്‍ അഞ്ചും കേസുകളുണ്ട്.

പ്രതികൾ തമ്മിൽ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുൺ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആൻ്റണിയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് പിടിച്ചുപറി കേസിൽ അറസ്റ്റിലായ ചേരാനെല്ലൂർ സ്വദേശി അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവർ രക്ഷപ്പെട്ടത്. മയക്ക് മരുന്ന്, പിടിച്ചുപറി അടക്കം 7 ലേറെ കേസുകളിൽ  പ്രതികളാണിവർ. രണ്ട് സെല്ലുകളിലായി നിർത്തിയ പ്രതികൾ പൊലീസിന്‍റെ ശ്രദ്ധതിരിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി വ്യാപക തെരച്ചിലാണ് പൊലീസ് നടത്തിയത്.

സംഭവസമയത്ത് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ‍ര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവും എന്നാണ് സൂചന. പ്രതികളെ ചാടി പോയതിനെ കുറിച്ച് അന്വേഷിക്കുവാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

യുവാവിനെ തല്ലിക്കൊന്ന മൂന്നുപേർ അറസ്റ്റിൽ; മരിച്ചത് നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്

പാലക്കാട്: ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. സംഭവത്തില്‍ 3 പേരെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശ്ശന സ്വദേശി സൂര്യ എന്നിവരാണ് അറസ്റ്റിലായത്.

ഇന്നു പുലർച്ചെ 1.45ന് ഒലവക്കോട് ജംക്‌ഷനിലാണു സംഭവം നടന്നത്. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീക്കിനെ മർദിച്ചതെന്നു പോലീസ് പറഞ്ഞു. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്.    സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.  മരിച്ച റഫീക്ക് നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Published by:Sarath Mohanan
First published: