കൊച്ചി: തൃപ്പൂണിത്തുറയിൽ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരൻ മരിച്ചു. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണു മരിച്ചത്. അപകടത്തില്‍ അമ്മ രമ്യയ്ക്ക് കാലിനും തലയ്ക്കും പരിക്കേറ്റു. യുവതിയെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ അമിത വേഗത്തിൽ ആയിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Also read-പമ്പാ നദിയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാനില്ല; തെരച്ചിൽ
സംഭവത്തിൽ കാർ ഡ്രൈവർ വടുതല കടവിൽ ബോസ്കോ ഡിക്കോത്തയെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ വീട്ടുസാധനങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു. വലിയ സാധനങ്ങൾ ഗുഡ്സ് വണ്ടിയിൽ മാത്രമേ കയറ്റാൻ പാടൂള്ളൂ എന്ന നിയമം നിലനിൽക്കെയാണ് കാറിൽ സാധനങ്ങൾ കുത്തിനിറച്ചു നിരത്തിലൂടെ പോയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident in kochi, ARRESTED, Child died