Hi Tech Narco ഓർഡർ അനുസരിച്ച് കൊറിയർ വഴി മയക്കുമരുന്ന് വീട്ടിൽ; രണ്ട് പേർ പൊലീസ് പിടിയിൽ
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപ്പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് പിടിയിലായവർ

hijas,akheel
- News18 Malayalam
- Last Updated: June 7, 2020, 8:23 AM IST
കൊണ്ടോട്ടി: മയക്കുമരുന്നുമായി രണ്ടു പേരെ കൊണ്ടോട്ടി പോലീസും ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും ചേർന്നു പിടികൂടി. മാങ്കാവ് വീട്ടിലകത്ത് ഹിജാസ് (22), കോഴിക്കോട് കല്ലായി അമൻ വീട്ടിൽ അകീൽ (20)എന്നിവരാണ് എൽഎസ്ഡി, എംഡിഎ എന്നീ മയക്കുമരുന്നുമായി അറസ്റ്റിലായത്.
2000 രൂപ നിരക്കിലാണ് മയക്കുമരുന്ന് സ്റ്റാമ്പ് ഇവർ വിറ്റിരുന്നത്. കൊറിയർ വഴിയും ഇവർ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായി പൊലീസ് പറയുന്നു. TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപ്പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് പിടിയിലായവരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മയക്കുമരുന്നു കടത്താൻ ഉപയോഗിച്ച ബൈക്കും ഇവരിൽനിന്നു കണ്ടെടുത്തു.
2000 രൂപ നിരക്കിലാണ് മയക്കുമരുന്ന് സ്റ്റാമ്പ് ഇവർ വിറ്റിരുന്നത്. കൊറിയർ വഴിയും ഇവർ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായി പൊലീസ് പറയുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപ്പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് പിടിയിലായവരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മയക്കുമരുന്നു കടത്താൻ ഉപയോഗിച്ച ബൈക്കും ഇവരിൽനിന്നു കണ്ടെടുത്തു.