• HOME
 • »
 • NEWS
 • »
 • crime
 • »
 • Sexual Abuse | സോഷ്യൽമീഡിയയിൽ പരിചയപ്പെട്ട 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

Sexual Abuse | സോഷ്യൽമീഡിയയിൽ പരിചയപ്പെട്ട 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

മേയ് ഒൻപത് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. പൊലീസ് അന്വേഷണത്തിൽ ശ്രീകാര്യത്തുളള വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫ്രീ ഫയർ ഗെയിമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമായാണ് വിവിധ ഘട്ടങ്ങളിൽ പ്രതികൾ വിദ്യാർഥിനിയെ പരിചയപ്പെട്ടത്

jeevan-shanraj

jeevan-shanraj

 • Share this:
  തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ കോവളം പോലീസ് അറസ്റ്റു ചെയ്തു. ബാലരാമപുരം ആർ.സി. സ്ട്രീറ്റിൽ തോട്ടത്തുവിളാകം സ്വദേശിയും അതിയന്നൂർ ബ്ലോക്ക് ഓഫീസിന് സമീപം മംഗലത്തുകോണം കടകമ്പിൾ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജീവൻ(20), കരിയ്ക്കകം ഇരുമ്പ് പാലത്തിന് സമീം ആറ്റുവരമ്പത്ത് ടി.സി. 76/1690 ലെ വീട്ടിൽ നിന്നും പളളിച്ചൽ മലയം പാമാംകോട് മലയം എം.എൽ.എ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഷാൻരാജ്(22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

  മേയ് ഒൻപത് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു കോവളം എസ്.എച്ച്.ഒ. ജി. പ്രൈജുവിന്റെ നേത്യത്വത്തിൽ അന്വേഷണത്തിൽ ശ്രീകാര്യത്തുളള വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫ്രീ ഫയർ ഗെയിമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമായാണ് വിവിധ ഘട്ടങ്ങളിൽ പ്രതികൾ വിദ്യാർഥിനിയെ പരിചയപ്പെട്ടത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവാവ് അറസ്റ്റില്‍

  നാടോടിബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍(arrest). എടത്തിരുത്തി പൈനൂര്‍ സ്വദേശിയായ മുത്തു (22)വാണ് അറസ്റ്റിലായത്. ഒമ്പത് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

  പെണ്‍കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് കുത്തി പൊള്ളിച്ചതായും പോലീസ് പറഞ്ഞു. വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത്, എസ്.ഐ.മാരായ കെ. മനോജ്, വിജു പൗലോസ്, സീനിയര്‍ സി.പി.ഒ. റംല സിറാജ്, സി.പി.ഒ.മാരായ രേജേഷ്, പ്രണവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

  Also read-Murder | മദ്യപാനത്തെ ചോദ്യംചെയ്ത രണ്ടുപെണ്‍മക്കളെ അടിച്ചുകൊന്നു; പിതാവ് അറസ്റ്റില്‍

  Rape Case | പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് 10 വര്‍ഷം തടവും പിഴയും

  മലപ്പുറം: പത്തു വയസ്സുകാരിയെ ബലാത്സംഗം(Rape Case) ചെയ്ത 68കാരന് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി (Pocso Special Court) പത്ത് വര്‍ഷം കഠിനതടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാളികാവ് മമ്പാട്ടുമൂല നീലങ്ങോടന്‍ മുഹമ്മദിനെയാണ് (68) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. 2015 മാര്‍ച്ചിലായിരുന്നു സംഭവം. 2015 മെയ് ആറിന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം ബലാത്സംഗം ചെയ്തതിന് ഏഴു വര്‍ഷം കഠിന തടവ്, 50, 000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, പോക്‌സോ ആക്ടിലെ ആറാം വകുപ്പ് പ്രകാരം പത്തു വര്‍ഷം കഠിനതടവ്, 50, 000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, ഇതേ ആക്ടിലെ പത്താം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവ്, 20, 000 രൂപ പിഴ പിഴയടക്കാത്ത പക്ഷം രണ്ട് മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

  Also Read-Crime Branch| ഭർതൃവീട്ടിലെ അലമാരയിൽ യുവതി‌ തൂങ്ങി മരിച്ചനിലയിൽ‌; പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

  പ്രതി പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. വയറ് വേദനയുമായി ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ സംശയം തോന്നിയതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗം ചെയ്തതായി കണ്ടെത്തിയത്. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലായെന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി പരാമര്‍ശിച്ചു.
  Published by:Anuraj GR
  First published: