കൊല്ലം: കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുനലൂർ മുസാവരിക്കുന്ന് സ്വദേശി അംജത്ത് (43),പുനലൂർ കാഞ്ഞിരംവിള വീട്ടിൽ ജോൺ മകൻ റോബിൻ(32) എന്നിവരാണ് അറസ്റ്റിലായത്.
മെയ് മൂന്നിന് രാത്രി 7.45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുനലൂർ മാർക്കറ്റ് റോഡിൽ വച്ച് പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ പുനലൂർ സ്വദേശിയായ ഹാരിസ് ഓടിച്ചുകൊണ്ടുവന്ന കാറിൽ ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതരായ പ്രതികൾ ഹാരിസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും തടയാൻ ശ്രമിച്ച മാതാപിതാക്കളെയും ആക്രമിക്കുകയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പിന്നീട് അവിടെ നിന്ന് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ ഹാരിസും കുടുംബവും പൊലീസിൽ പരാതി നൽകിയതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. റോബിൻ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. പുനലൂർ ഡി.വൈ.എസ്.പി ബി വിനോദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്. ഐ ഹരീഷ്, എ. എസ് .ഐ അമീൻ സി.പി.ഒ മാരായ രഞ്ജിത്ത്, അജീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് പുനലൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വിദ്യാർഥിനിയെ നിരന്തരം ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
വിദ്യാര്‍ഥിനിയെ നിരന്തരമായി ശല്യം ചെയ്തുവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂരിലാണ് സംഭവം. ഏരൂര്‍ തെക്കേവയല്‍ ബിനുവിലാസത്തില്‍ വിനോദ് (26) ആണ് അറസ്റ്റിലായത്. ഏരൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കള്‍ വിനോദിനെ പലതവണ താക്കീത് ചെയ്തെങ്കിലും ശല്യപ്പെടുത്തുന്നത് തുടര്‍ന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ ഇളയച്ഛന് വിനോദിനെ ചോദ്യംചെയ്തു. ഇതില്‍ പ്രകോപിതനായി വിനോദ് അദ്ദേഹത്തെ മര്‍ദിച്ചു.
ഇതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് വിനോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ ശരത്ലാല്, ഗ്രേഡ് അസി. എസ്.ഐ ശിവപ്രസാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് വിനോദിനെ തെക്കേവയലില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.