HOME » NEWS » Crime » TWO ARRESTED AFTER ATTEMPTED RAPE OF WOMEN IN A RENTED HOUSE

സ്ത്രീകൾ താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലേക്ക് സനൽ രാജും സുലൈമാൻകുട്ടിയും അതിക്രമിച്ചു കയറുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: January 20, 2021, 10:45 PM IST
സ്ത്രീകൾ താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
ചാരുംമൂട്: സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന വാടക വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. താമരക്കുളം മേക്കുംമുറി സിനില്‍ ഭവനത്തില്‍ സനല്‍ രാജ് (38) താമരക്കുളം മേക്കുംമുറി വല്യത്ത്മന്‍സില്‍ സുലൈമാന്‍കുട്ടി (50) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലേക്ക് സനൽ രാജും സുലൈമാൻകുട്ടിയും അതിക്രമിച്ചു കയറുകയും സ്ത്രീകളെ കടന്നു പിടിക്കുകയും ചെയ്തു. ഇവിടുത്തെ താമസക്കാരായ സ്ത്രീകൾ ബഹളം വെച്ചതിനെ തുടർന്നാണ് സനൽരാജും സുലൈമാൻ കുട്ടിയും അവിടെ നിന്ന് കടന്നു കളഞ്ഞത്.

ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും അക്രമികളെ പിടികൂടാൻ സാധിച്ചില്ല. ഇതേത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ യുവതികൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

Also See- കാമുകിയുടെ വ്യാജ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; വയനാട്ടിൽ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകാനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി ലൈംഗികായി പീഡിപ്പിച്ച സംഭവവും ഇന്ന് വാർത്തയായിരുന്നു. ഈ കേസിൽ രണ്ടുപേർ അറസ്റ്റിൽ ആയി. വലിയതുറ സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആൻസ് ചർച്ചിനു സമീപം സ്റ്റെല്ല ഹൗസിൽ ജോണ്ടിയെന്ന് വിളിക്കുന്ന ജോൺ ബോസ്കോ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വീട്ടുകാരുമായി പിണങ്ങിയിറങ്ങി തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരുന്ന പെൺകുട്ടിയെ അടുത്ത് കൂടി സൗഹ്യദം നടിച്ചാണ് പ്രതികൾ കൂട്ടിക്കൊണ്ടു പോയത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്നാട് കായ്പ്പാടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായി പേരൂർക്കട പൊലീസ് പറഞ്ഞു.

Also Read- എംസാന്‍ഡ് അതിർത്തി കടത്താൻ മാസം 40,000 രൂപ കൈക്കൂലി; പണം കൈമാറുന്നതിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

ചെന്നൈയിൽ എത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രശോഭും ജോൺ ബോസ്ക്കോയും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ പിന്നീട് ബംഗളുരുവിൽനിന്നാണ് പൊലീസ് കണ്ടെത്തുന്നത്. കൌൺസിലിങ്ങിനിടെയാണ് താൻ പീഡനത്തിന് ഇരയായെന്ന വിവരം പെൺകട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രതികളുടെ സുഹ്യത്തുക്കളായ 4 പേർ കൂടി ബെംഗളൂരുവിൽ വച്ച് പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.

പ്രണയത്തില്‍ നിന്നും പി​ന്മാ​റി​യ​തിന്റെ ദേഷ്യത്തില്‍ കാ​മു​കി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ വ്യാ​ജ​മാ​യി നിര്‍മ്മിച്ച്‌ സമൂഹ മാധ്യമത്തിലൂടെ പ്ര​ച​രി​പ്പി​ച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ത​വ​ലോ​ട്ടു​കോ​ണം സ്വ​ദേ​ശി അ​ന​ന്തു (21)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി അ​ന​ന്തു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​തോ​ടെ ബ​ന്ധം വഷളാവുകയായിരുന്നു. ഇ​തോ​ടെ യു​വ​തി ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ തീ​രു​മാ​നി​ച്ചു.
Published by: Anuraj GR
First published: January 20, 2021, 10:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories