HOME /NEWS /Crime / Arrest | ഹോട്ടൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

Arrest | ഹോട്ടൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

500 രൂപയുടെ നോട്ട് രാസവസ്തുവിലിട്ട് ഒറിജിനല്‍ നോട്ടിനെ പോലെ പകർത്തിയെടുത്തു നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്

  • Share this:

    കാസർഗോഡ്: ഹോട്ടലിൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘം അറസ്റ്റിലായി. കാഞ്ഞങ്ങാട്‌ ഹോട്ടല്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്നവരാണ് പിടിയിലായത്. ഇടപാടുകാരെന്ന വ്യാജേനെവേഷം മാറി ഹോട്ടലിലെത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. നോട്ടിരട്ടിപ്പിന് ഉപയോഗിച്ച രാസവസ്തുക്കൾ ഉള്‍പ്പെടെ പിടിച്ചെടുത്തു.

    കാഞ്ഞങ്ങാട്ട് ഹോട്ടല്‍ മുറിയില്‍ തമ്പടിച്ച് നോട്ടിരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താനെത്തിയ രണ്ടുപേരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ. പി. ഷൈന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മാടായി പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി, എടക്കാട് കടലായിയിലെ കെ.ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.

    നോര്‍ത്ത് കോട്ടച്ചേരിയിലെ ഹോട്ടൽ മുറിയിലാണ് സംഭവം. 500 രൂപയുടെ നോട്ട് രാസവസ്തുവിലിട്ട് ഒറിജിനല്‍ നോട്ടിനെ പോലെ പകർത്തിയെടുത്തു നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. സംഭവമറിഞ്ഞ് നിരവധിപേര്‍ ലോഡ്ജ് പരിസരത്തെത്തിയിരുന്നു.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വലയിലായത്.

    പതിനായിരം രൂപ നല്‍കിയാല്‍ ഇത്തരത്തില്‍ വ്യാജ നോട്ടുകളുണ്ടാക്കി തരാമെന്ന് വേഷം മാറിയെത്തിയ പോലിസുദ്യോഗസ്ഥരോട് പ്രതികള്‍ അറിയിച്ചിരിന്നു. ഇതിന് പിന്നാലെ പ്രതികളെ ഹോട്ടല്‍ മുറിയില്‍ നിന്നും പോലീസ്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിൽ നിന്നും രാസവസ്തുക്കളും കടലാസുകളും ഉൾപ്പെടെ കണ്ടെടുത്തു.

    പ്രതിശ്രുത വരനെ തട്ടിപ്പുകേസില്‍ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥ അതേ കേസില്‍ അറസ്റ്റില്‍

    പ്രതിശ്രുത വരനെ തട്ടിപ്പുകേസില്‍ പിടികൂടിയ അസം(Assam) പൊലീസ്(Police) ഉദ്യോഗസ്ഥ ജുന്‍മണി റാഭ അതേ കേസില്‍ അറസ്റ്റില്‍(Arrest). പ്രതിശ്രുത വരനുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രതിശ്രുതവരന്‍ പെഗാഗ്, റാഭയെ പരിചയപ്പെടുത്തുകയും വിശ്വാസം നേടിയെടുത്ത ശേഷം കരാറുകാരെ വഞ്ചിച്ചെന്നുമാണ് പരാതി.

    അസമിലെ നാഗണ്‍ ജില്ലയില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന റാഭയെ കഴിഞ്ഞ രണ്ടു ദിവസമായി ചോദ്യം ചെയ്യുകയായിരുന്നു. കരാറും ആളുകള്‍ക്കു ജോലിയും നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പൊഗാഗ് കബളിപ്പിച്ചെന്നാണു റാഭ നല്‍കിയ കുറ്റപത്രം. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മജൂലി ജയിലില്‍ അടയ്ക്കുകയും ചെയ്തു.

    Also Read-Arrest |ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വനിതാ എസ്.ഐ

    2021 ഒക്ടോബറിലാണ് പൊഗാഗുമായി രാഭയുടെ വിവാഹനിശ്ചയം നടന്നത്. 2022 നവംബറില്‍ ഇവരുടെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഒഎന്‍ജിസിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്ന് പെഗാഗ് പണം തട്ടിയിരുന്നു.

    ഇയാളുടെ പക്കല്‍ നിന്നും ഒഎന്‍ജിസിയുടെ പേരില്‍ നിര്‍മിച്ച വ്യാജ ഐഡന്റിറ്റി കാര്‍ഡ്, രണ്ട് ലാപ്‌ടോപ്പുകള്‍, 13 സീലുകള്‍, ഒന്‍പത് പാസ്ബുക്കുകള്‍, ചെക്ക്ബുക്ക്, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു പെന്‍ഡ്രൈവ്, രണ്ട് വാക്കി ടോക്കികള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു.

    പ്രതിശ്രുത വരന്റെ അറസ്റ്റിന് പിന്നാലെ 'ലേഡി സിങ്കം', 'ദബാങ് പൊലീസ്' എന്നീ പേരുകളില്‍ അറിയപ്പെടുന്ന റാഭയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉയരുകയായിരുന്നു. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തേ, ബിഹ്പുരിയാ എംഎല്‍എ അമിയ കുമാര്‍ ഭൂയനുമായി റാഭ നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ന്നതു വിവാദമായിരുന്നു.

    First published:

    Tags: Crime news, Kasaragod, Kerala news