നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • 1.2 ലക്ഷം രൂപ വിലയുള്ള പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ

    1.2 ലക്ഷം രൂപ വിലയുള്ള പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ

    ആ​ല​പ്പു​ഴ പ​ള്ളാ​ത്തു​രു​ത്തി വാ​ര്‍​ഡി​ല്‍ സ​ലീ​മിന്റെ വീ​ട്ടി​ല്‍​ നി​ന്ന്​ ര​ണ്ട്​ പൂ​ച്ച​ക​ളെ​യാ​ണ്​ മനാഫും അമീനും ചേർന്ന് മോ​ഷ്​​ടി​ച്ച​ത്.

    Persian_cat

    Persian_cat

    • Share this:
      ആ​ല​പ്പു​ഴ: 1.2 ലക്ഷം രൂപ വില വരുന്ന പേ​ര്‍​ഷ്യ​ന്‍ പൂ​ച്ച​ക​ളെ (Persian Cars) മോ​ഷ്​​ടി​ച്ച സംഭവത്തിൽ ര​ണ്ടു​പേ​ര്‍ അറസ്റ്റിലായി. ആലപ്പുഴ (Alappuzha) കു​റ​വ​ന്‍​തോ​ട് മ​നാ​ഫ് മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് മ​നാ​ഫ് (20), വ​ണ്ടാ​നം ചി​ല്ലാ​മ​ഠം അ​മീ​ന്‍ (22) എ​ന്നി​വ​രാണ് പൊലീസ് (Kerala Police) പിടിയിലായത്. ആലപ്പുഴ സൗ​ത്ത്​ പൊ​ലീ​സാ​ണ് ഇവരെ​ പിടികൂടിയത്.

      1,20,000 രൂ​പ വി​ല വ​രു​ന്ന പൂച്ചകളെയാണ് പ്രതികള്‍ മോഷ്ടിച്ചത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കേ​സി​നാ​സ്​​പ​​ദ​മാ​യ സം​ഭ​വം നടന്നത്. ആ​ല​പ്പു​ഴ പ​ള്ളാ​ത്തു​രു​ത്തി വാ​ര്‍​ഡി​ല്‍ സ​ലീ​മിന്റെ വീ​ട്ടി​ല്‍​ നി​ന്ന്​ ര​ണ്ട്​ പൂ​ച്ച​ക​ളെ​യാ​ണ്​ മനാഫും അമീനും ചേർന്ന് മോ​ഷ്​​ടി​ച്ച​ത്. ഇവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

      ഗൃഹപ്രവേശം കഴിഞ്ഞ് 15 ദിവസത്തിനകം വീട്ടിൽ കവർച്ച; ക്ലോസറ്റ് ഒഴികെ എല്ലാം മോഷ്ടാക്കൾ കൊണ്ടുപോയി

      തിരുവനന്തപുരം: ഗൃഹപ്രവേശം കഴിഞ്ഞ് 15 ദിവസത്തിനകം വീട്ടിൽ വൻ കവർച്ച. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. വീട്ടില്‍ നിന്ന് സ്വിച്ച്‌ ബോര്‍ഡുകള്‍, ബള്‍ബുകള്‍, വയറുകള്‍, ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവ ഇളക്കിയെടുത്ത് മോഷ്ടാക്കള്‍ കൊണ്ടുപോയി.പുതിയകാവ് എന്‍ എന്‍ വില്ലയില്‍ എന്‍ നൗഫല്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഗൃഹപ്രവേശം നടത്തിയെങ്കിലും പണി പൂര്‍ത്തിയാകാത്തതിനാൽ വീട് അടച്ചിടുകയായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിൽ താമസക്കാർ ഇല്ലായിരുന്നു.

      നൗഫലിന്റെ ഭാര്യ വീടിനു സമീപം കാട്ടുചന്തയില്‍ നിര്‍മിച്ച പുതിയ വീട്ടില്‍ നിന്നുമാണ് സ്വിച്ചും മറ്റ് സാധനങ്ങളും ഇളക്കിയെടുത്ത് മോഷണം നടത്തിയത്. 160 ഇലക്‌ട്രിക് സ്വിച്ചുകള്‍, അത്രയും ബോര്‍ഡുകള്‍, ഫാന്‍സി, എല്‍ഇഡി ലൈറ്റുകള്‍, ഫാന്‍, ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന ക്ലോസറ്റ് ഒഴികെയുള്ള മുഴുവന്‍ സാധനങ്ങളും മോഷണം പോയി.

      പെയിന്റ് അടിക്കുന്ന സ്പ്രേയര്‍ അടക്കം 80,000 രൂപ വിലയുള്ള സാധനങ്ങള്‍ ഇളക്കി കൊണ്ടു പോയി. വീടിന്റെ ഒന്നാം നിലയിലെ കതക് തുറന്ന് കിടക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ പോയി പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

      ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21കാരൻ പിടിയിൽ

      തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21കാരൻ പിടിയിലായി. തിരുവനന്തപുരം കിളിമാനൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായത്. വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം, എസ്.ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷാണ് (21) പിടിയിലായത്. നഗരൂര്‍ പൊലീസാണ് അബിയെ പിടികൂടിയത്.

      ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വീട്ടുകാര്‍ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി അബിയെ പരിചയപ്പെട്ടത്. അബിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പെൺകുട്ടി വീട്ടുകാരോട് കളവ് പറഞ്ഞ് പല സ്ഥലങ്ങളിലും ഇയാളോടൊപ്പം പോയത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ്ലൈനിന്‍റെ സഹായത്തോടെ നടത്തിയ കൌൺസിലിങ്ങിലാണ് പീഡന വിവരം പുറത്തായത്.

      Also Read- കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി ഭർത്താവിനോട് പറഞ്ഞത്; 'തിളച്ച കഞ്ഞിവെള്ളം വീണു'; പിടിയിലായത് അഞ്ചാം നാൾ

      ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ നഗരൂർ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അബി സുരേഷിനെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
      Published by:Anuraj GR
      First published:
      )}