• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | ടെക്നോപാർക്ക് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവർന്നു; രണ്ടുപേർ അറസ്റ്റിൽ

Arrest | ടെക്നോപാർക്ക് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവർന്നു; രണ്ടുപേർ അറസ്റ്റിൽ

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മടങ്ങുന്നതിനിടെയാണ് ടെ​ക്നോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ത​ട്ടി​ക്കൊ​ണ്ട് പോ​യത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ര്‍​ക്കിലെ ജീ​വ​ന​ക്കാ​രനായ യുവാവിനെ ഓട്ടോയിൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ ര​ണ്ട് പേ​ർ അറസ്റ്റിൽ. നേ​മം സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍ (22), വെ​ള്ളാ​യ​ണി സ്വ​ദേ​ശി ഗി​രി (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ഞ്ചി​യൂ​ര്‍ പോ​ലീ​സാണ് ഇവരെ അ​റ​സ്റ്റ് ചെ​യ്തത്.

  ഇക്കഴി​ഞ്ഞ പ​തി​നെ​ട്ടാം തീ​യ​തി അ​ര്‍​ധ​രാ​ത്രി​യി​ല്‍ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മടങ്ങുന്നതിനിടെയാണ് ടെ​ക്നോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ത​ട്ടി​ക്കൊ​ണ്ട് പോ​യത്. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും പ്ര​തി​ക​ള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തമ്പാനൂർ-കിഴക്കേക്കോട്ട റൂട്ടിൽ ത​ക​ര​പ​റമ്പ​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

  വ​ഞ്ചി​യൂ​ര്‍ ഐ​എ​സ്‌എ​ച്ച്‌ഒ ഡി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌ഐ ഉ​മേ​ഷ് സി​പി​ഒ​മാ​രാ​യ രാ​കേ​ഷ്, ജോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ നേരത്തെയും നി​ര​വ​ധി മോ​ഷ​ണ, പി​ടി​ച്ചു​പ​റി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെന്ന് ​പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദിവസത്തേക്ക് റി​മാൻഡ് ചെ​യ്തു.

  കാസർകോട് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു

  മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു (murder) കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. ബദിയടുക്ക ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ്((38)) കൊല്ലപ്പെട്ടത്. സംഭവത്തിൽ തോമസിന്റെ സഹോദരൻ അനുജന്‍ രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

  Also Read-മുത്തശ്ശിയ്ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നാലു പ്രതികള്‍ അറസ്റ്റില്‍

  ഇവരുടെ അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്ക്കും കുത്തേറ്റിട്ടുണ്ട്. രാജേഷിനെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് വിൽഫ്രഡിന് കുത്തേറ്റത്. വിൽഫ്രഡ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

  Also Read-കാഴ്ചയില്ലാത്ത യുവാവിനെ പോലീസുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; അന്വേഷണത്തിന് ഉത്തരവ്

  കഴിഞ്ഞ ദിവസം ഇടുക്കി അടിമാലിയിലുണ്ടായ മറ്റൊരു സംഭവത്തിൽ, മദ്യലഹരിയിൽ മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിടെയാണ് മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്.

  ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനനാണ് ആസിഡ് ആക്രമണമുണ്ടായത്. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് മകന്‍ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
  Published by:Anuraj GR
  First published: