• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍


Updated: June 24, 2018, 9:51 PM IST
തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍

Updated: June 24, 2018, 9:51 PM IST
തിരുവനന്തപുരം: തലസ്ഥാനത്തെ ചാല മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും  കഞ്ചാവ് വിൽപന നടത്തി വന്നിരുന്ന കുപ്രസിദ്ധ കഞ്ചാവ് വിൽപനക്കാരനെയും  കൂട്ടാളിയെയും രണ്ട് കിലോ കഞ്ചാവുമായി സിറ്റി ഷാഡോ പൊലീസ് പിടികൂടി. പറണ്ടോട് ലക്ഷം വീട്ടില്‍ നാസര്‍ (38), മുട്ടത്തറ പുതുവല്‍പുത്തന്‍ വീട്ടില്‍ രാജൻ (49) എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്.


തമിഴ് നാട്ടിലെ തേനി, കമ്പം എന്നിവിടങ്ങളില്‍ നിന്നും കിലോക്കണക്കിന് കഞ്ചാവ് ബസില്‍ മാറി മാറിക്കയറി അതിസമര്‍ത്ഥമായി കടത്തി ക്കൊണ്ട് വന്ന് ഇവരുടെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് അഞ്ഞൂറ്, ഇരുന്നൂറ്, നൂറ് രൂപയുടെ ചെറു പൊതികളാക്കിയാണ് ഈ സംഘം കഞ്ചാവ് വിറ്റിരുന്നത്. പൊലീസ് നിരന്തരം നടത്തി വരുന്ന കഞ്ചാവ് വേട്ടയെ തുടര്‍ന്ന് പരിചയമുള്ളവര്‍ക്ക് മാത്രമാണ് ഇവര്‍ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ഇത്തരത്തില്‍ ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങിയിരുന്നവരെ സ്ഥിരമായി നിരിക്ഷിച്ച ഷാഡോ പൊലീസ് സംഘം, നാസര്‍ കഞ്ചാവ് കടത്തുന്ന രീതികള്‍ മനസിലാക്കിയശേഷം ഇയാളും കൂട്ടാളിയെയും കരമന ഭാഗത്ത്  വച്ച് പിടികൂടുകയായിരുന്നു.


First published: June 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍