നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മുസ്ലീം സഹപ്രവർത്തകയെ ബൈക്കിൽ വീട്ടിലെത്തിച്ചതിന്റെ പേരിൽ ബാങ്ക് ജീവനക്കാരനെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ

  മുസ്ലീം സഹപ്രവർത്തകയെ ബൈക്കിൽ വീട്ടിലെത്തിച്ചതിന്റെ പേരിൽ ബാങ്ക് ജീവനക്കാരനെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ

  യുവതിയുടെ ഭർത്താവിനെ വിളിച്ച് ഭാര്യ ഒരു ഹിന്ദുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയാണെന്നും ഇവർ പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബെംഗളുരു: സഹപ്രവർത്തകയായ മുസ്ലീം യുവതിയെ ബൈക്കിൽ വീട്ടിലെത്തിച്ചതിന്റെ പേരിൽ ബാങ്ക് ജീവനക്കാരന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിലാണ് സംഭവം.

   35 കാരിയായ ബാങ്ക് ജീവനക്കാരി ജോലികഴിഞ്ഞ് സമയം വൈകിയതിനാൽ  സഹപ്രവർത്തകനായ യുവാവിനോട് വീട്ടിൽ എത്തിക്കാൻ സഹായം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവാവ് തന്റെ ബൈക്കിൽ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. താൻ സഹപ്രവർത്തകനൊപ്പമാണ് വരുന്നതെന്ന കാര്യം യുവതി വീട്ടിൽ വിളിച്ച് പറയുകയും ചെയ്തിരുന്നു.

   രാത്രി 9.30നായിരുന്നു സംഭവം. ഈ സമയം രണ്ട് പേർ ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ചോദ്യം ചെയ്യൽ ആരംഭിച്ചു. ബുർഖയായിരുന്നു യുവതിയുടെ വേഷം. യുവതിയെ ബൈക്കിൽ കയറ്റിതിനെ കുറിച്ചായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. യുവതിയുടെ ഭർത്താവിനെ വിളിച്ച് ഭാര്യ ഒരു ഹിന്ദുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയാണെന്നും ഇവർ പറഞ്ഞു.

   Also Read-ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ മരിച്ച അതേ ദിവസം ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ പിറന്ന് ദമ്പതികള്‍; സങ്കടവും സന്തോഷവുമായി ഒരേ ദിനം

   ഭാര്യ സഹപ്രവർത്തകനൊപ്പമാണ് വരുന്നതെന്ന് തനിക്ക് അറിയാമെന്ന് ഭർത്താവ് മറുപടിയും നൽകി. ഇതോടെ യുവതിയെ ബൈക്കിൽ നിന്നും വലിച്ചിറക്കിയ യുവാക്കൾ ഓട്ടോ പിടിച്ച് യുവതിയെ അതിൽ കയറ്റി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. യുവതിയേയും സഹപ്രവർത്തകനേയും യുവാക്കൾ അധിക്ഷേപിക്കുകയും ചെയ്തു.


   ബെംഗളുരു നഗരത്തിലെ തിരക്കേറിയ ട്രാഫിക് സിഗ്നലിൽ വെച്ചാണ് ഇത്രയും സംഭവങ്ങൾ നടന്നത്. രണ്ട് യുവാക്കൾ ചേർന്ന് യുവതിയേയും സഹപ്രവർത്തകനേയും അധിക്ഷേപിക്കുന്നതിന്റെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.


   സംഭവത്തിൽ യുവതി നൽകിയ പരാതിയിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുറ്റവാളികളെ കണ്ടെത്തി ഇവരുടെ ഫോൺനമ്പർ പിന്തുടർന്നാണ് പിടികൂടിയത്. ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. 24 ഉം 26 ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായത്. സംഭവത്തിൽ തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും യുവാക്കൾ ആവശ്യപ്പെട്ടു.

   സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബാംഗ്ലൂർ സിറ്റി പൊലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു.
   Published by:Naseeba TC
   First published: