• HOME
  • »
  • NEWS
  • »
  • crime
  • »
  • വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് നല്‍കാത്തതിന് വിരോധം; കൊല്ലത്ത് രണ്ടു പേരെ യുവാക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു

വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് നല്‍കാത്തതിന് വിരോധം; കൊല്ലത്ത് രണ്ടു പേരെ യുവാക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു

ഷെമീറിനോട് മദ്യപിച്ചു ബൈക്കിലെത്തിയ പ്രതികൾ സിഗരറ്റിന്റെ പകുതി ആവശ്യപ്പെട്ടു. എന്നാൽ ഷെമീർ നൽകാൻ തയ്യാറായില്ല

  • Share this:
    കൊല്ലം: വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് നൽകാത്തതിന് രണ്ടു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. ട്ടോഡ്രൈവര്‍മാരായ ഷമീര്‍, അജ്മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതികളായ അമിത്, അജിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. രാത്രി എട്ടു മണിയോടുകൂടി പെട്രോൾപമ്പിനു സമീപത്തെ കടയുടെ സൈഡിൽ നിന്നു പുകവലിക്കുകയായിരുന്ന ഷെമീറിനോട് മദ്യപിച്ചു ബൈക്കിലെത്തിയ പ്രതികൾ സിഗരറ്റിന്റെ പകുതി ആവശ്യപ്പെട്ടു. എന്നാൽ ഷെമീർ നൽകാൻ തയ്യാറായില്ല. ഇതോടെ പ്രകോപിതരായ യുവാക്കൾ ഷെമീറിനെ ആക്രമിക്കകയായിരുന്നു.

    Also Read-'പൊലീസോ എതിർക്കുന്നവരോ വരുമ്പോൾ ശോഭന നഗ്നയാകും'; വാസന്തിമഠത്തിൽ രണ്ടുപേരെ കാണാതായതിൽ ദുരൂഹതയെന്ന് നാട്ടുകാർ

    ഷമീര്‍ ഓട്ടോയില്‍ രക്ഷപ്പെട്ടെങ്കിലും പ്രതികള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമം തടയാനെത്തിയ അജ്മലിനെയും ഇവര്‍‌ വെട്ടി. ഓട്ടോറിക്ഷയുടെ പിൻഭാഗം വെട്ടി കീറുകയും ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു.

    Also Read-കണ്ണൂരിൽ പ്രണയാഭ്യർഥന നിരസിച്ചതിന് അമ്മയെയും മകളെയും യുവാവ് വീട്ടിൽ കയറി വെട്ടി

    സംഭവത്തിന് പിന്നാലെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പനയഞ്ചേരിഭാഗത്തുനിന്നാണ് രണ്ടുപേരെയും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ 308 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: