• HOME
  • »
  • NEWS
  • »
  • crime
  • »
  • Fight for fish | മീന്‍ വില കുറച്ച് നല്‍കിയില്ല; വില്‍പ്പനക്കാരനെ ആക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Fight for fish | മീന്‍ വില കുറച്ച് നല്‍കിയില്ല; വില്‍പ്പനക്കാരനെ ആക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മീന്‍ വില കുറച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പതിനാണ് പുത്തന്‍വേലിക്കര കപ്പേളക്കുന്ന് സ്വദേശി രാമനെ യുവാക്കള്‍ മര്‍ദ്ദിച്ചത്.

  • Share this:
കൊച്ചി: പറവൂരില്‍ (Paravur) മീന്‍ വില കുറച്ച് നല്‍കാത്തതിന് വില്‍പ്പനക്കാരനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പറമ്പേല്‍ വീട്ടില്‍ മിഷോണ്‍ വര്‍ഗീസ് (21), ചോഴിയത്ത് വീട്ടില്‍ മൈക്കിള്‍ സാനു (18) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് പുത്തന്‍വേലിക്കര പൊലീസ് (Police) അറസ്റ്റ് ചെയ്തത്.

മീന്‍ വില കുറച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പതിനാണ് പുത്തന്‍വേലിക്കര കപ്പേളക്കുന്ന് സ്വദേശി രാമനെ യുവാക്കള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രാമന്‍ ചികിത്സയിലാണ്. ഇന്‍സ്‌പെക്ടര്‍ വി. ജയകുമാര്‍, എസ്.ഐ. എം.എസ്. മുരളി എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഒളിവില്‍പ്പോയ പ്രതികളെ പിടികൂടിയത്.

പോലീസ് പിടിക്കാതിരിക്കാന്‍ മതം മാറി മുഹമ്മദാലിയായി; എന്നിട്ടും രക്ഷയില്ല വധശ്രമകേസ് പ്രതി പിടിയില്‍


കഞ്ചാവ് മാഫിയയ്‌ക്കെതിരെ പ്രവര്‍ത്തിച്ചയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ മതം മാറി മലപ്പുറത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. മേല്‍തോന്നക്കല്‍ കണ്ണങ്കരക്കോണം കൈതറ വീട്ടില്‍ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്. 2018-ല്‍ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ തെറ്റിച്ചിറ, ലാല്‍ഭാഗ് മനോജ് ഭവനില്‍ മുകേഷിനെ ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയായ ദീപു കഴിഞ്ഞ നാലുവര്‍ഷത്തോളമായി പോലീസിനെ കബളിപ്പിച്ച് ഗുജറാത്തിലും കര്‍ണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയില്‍ എത്തി മുസ്ലീം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്. പോലീസിനെ കബളിപ്പിക്കാനായിരുന്നു ഈ നീക്കം. മലപ്പുറത്തുനിന്ന് വിവാഹവും കഴിച്ചു. പോലീസ് പിടിയിലാവാതിരിക്കാന്‍ ഇയാള്‍ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ല.

 Also Read- മലപ്പുറത്ത് ആസാമീസ് യുവതിയെ കൊന്നത് ഭർത്താവ്; പ്രതി ചാഫിയാര്‍ റഹ്മാനെ പിടികൂടിയത് ചൈനീസ് അതിർത്തിയിൽ നിന്ന്


തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യാ ഗോപിനാഥിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടികൂടാന്‍ കഴിഞ്ഞത്. അന്വേഷണത്തില്‍ ഇയാള്‍ മതംമാറി മലപ്പുറത്ത് താമസിച്ചുവരുന്നതായി രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളോളം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
Published by:Jayashankar Av
First published: