• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | അന്വേഷണത്തിന് വന്ന പൊലീസുകാരനെ ആക്രമിച്ച് ബൈക്ക് മോഷ്ടിച്ചു; യുവാക്കള്‍ പിടിയില്‍

Arrest | അന്വേഷണത്തിന് വന്ന പൊലീസുകാരനെ ആക്രമിച്ച് ബൈക്ക് മോഷ്ടിച്ചു; യുവാക്കള്‍ പിടിയില്‍

അക്രമത്തിന് ശേഷം  പ്രതികള്‍ മംഗലാപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നു

  • Last Updated :
  • Share this:
    തൃശൂര്‍: ലഹരിമാഫിയ സംഘത്തെ അന്വേഷിച്ചെത്തിയ പോലീസുകാരനെ ആക്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് പാതാക്കര കാര്യാടത്ത് അബ്ദുള്‍ അഹദ് (25), ചാലിശ്ശേരി മുലയംപറമ്പത്ത് ക്ഷേത്രത്തിന് സമീപം തൊഴുക്കാട് ശ്രീരാഗം വീട്ടില്‍ അജയ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

    ലഹരിമാഫിയ സംഘം വീടുകയറി അക്രമം നടത്തിയത് അന്വേഷിക്കാനെത്തിയ പൊലീസുകാരനെ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയും പോലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയും ചെയതെന്നാണ് കേസ്. അക്രമത്തിന് ശേഷം  പ്രതികള്‍ മംഗലാപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നു.

    പൊലീസിനെ കണ്ട ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. മല്‍പ്പിടുത്തത്തിലൂടെയാണ് ഇവരെ കീഴടക്കിയത്. സ്റ്റേഷനിലെത്തിച്ച ഇവരെ പോലീസുദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു. അക്രമത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെടുന്ന ഇവരെ പിന്തുടര്‍ന്നപ്പോള്‍ വാള്‍ ഉയര്‍ത്താക്കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

    Also Read-Arrested | പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

    എ.സി.പി. ടി.എസ്. സിനോജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എച്ച്.ഒ. വി.സി. സൂരജിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പോലീസ് സംഘാംഗങ്ങളാണ് ഇവരെ പിടികൂടിയത്. എസ്.ഐ. സക്കീര്‍ അഹമ്മദ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിലെ എസ്.ഐ. കെ. രാഗേഷ്, റിജിന്‍ദാസ്, സുജിത്ത്, ശരത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

    മേല്‍വിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു; കവര്‍ന്നത് മുക്കുപണ്ടം

    കൊല്ലം: മേല്‍വിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു. കോമളം അരവിന്ദാരാമത്തില്‍ ധര്‍മലതയുടെ (61) മാലയാണ് കവര്‍ന്നത്. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. എന്നാല്‍ കവര്‍ന്ന മാല സ്വര്‍ണമല്ല മുക്കുപണ്ടമാണെന്ന് വീട്ടമ്മ പറഞ്ഞു. സ്‌കൂട്ടറിലെത്തിയ യുവാവാണ് അര്‍ജുനന്‍ എന്നയാളുടെ മേല്‍വിലാസം തിരക്കിയത്. അറിയില്ലെന്നും അടുത്തുള്ള കടയില്‍ ചോദിക്കാനും വീട്ടമ്മ മറുപടി നല്‍കി.

    തുടര്‍ന്ന് കുടിക്കാന്‍ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് അടുക്കളയിലേക്ക പോയ വീട്ടമ്മയുടെ പുറകെയെത്തി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ആളെ വ്യക്തമായില്ലെന്ന് ധര്‍മലത പറഞ്ഞു. സംഭവ സമയത്ത് മകളും ധരമലതയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

    Also Read-Fraud | മെഡിക്കൽ കോളേജിൽ വീണ്ടും ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ്; 3500 രൂപ കവർന്നു

    അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വടമണ്‍ കാട്ടുംപ്പുറത്ത് സ്വദേശി ലക്ഷ്മിക്കുട്ടിയമ്മയുടെ ഒരു പവന്‍ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ച് കടന്നുകളഞ്ഞിരുന്നു. അഞ്ചലിലും പരിസരങ്ങളിലും മാലമോഷണം പതിവാകുകയാണ്.
    Published by:Jayesh Krishnan
    First published: