നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ട്രാൻസ്ജെൻഡർ സഹോദരങ്ങളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

  Arrest | ട്രാൻസ്ജെൻഡർ സഹോദരങ്ങളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

  കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അ‍ഞ്ച് പേ‍ർ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു

  Transgender_attack

  Transgender_attack

  • Share this:
   തി​രു​വ​ന​ന്ത​പു​രം: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​രങ്ങളെ ആ​ക്ര​മി​ച്ച സംഭവത്തിൽ ര​ണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീ​കാ​ര്യം ശാ​സ്താം​കോ​ണം അ​നി​ല്‍​കു​മാ​ര്‍, രാ​ജീ​വ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശ്രീ​കാ​ര്യം പോ​ലീ​സാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചാ​വ​ടി​മു​ക്ക് സ്വ​ദേ​ശി ലൈ​ജു​വി​നും സ​ഹോ​ദ​ര​ന്‍ ആ​ല്‍​ബി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ല്‍​ബി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

   സഹോദരി ലൈജുവിനൊപ്പമാണ് ട്രാൻസ്ജെൻഡർ സഹോദരങ്ങളായ ആൽബിനും ദേവനും താമസിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അ‍ഞ്ച് പേ‍ർ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനെയാണ് ട്രാൻസ്ജെൻഡറായ സഹോദരൻ ആൽബിനെ ആക്രമിച്ചത്.

   മ​ദ്യ​ല​ഹ​രി​യി​ൽ അ​ഞ്ച് അംഗ സംഘം തങ്ങൾക്കുനേരെ ആ​ക്ര​മ​ണം ന​ട​ത്തുകയായിരുന്നുവെന്ന് ആ​ല്‍​ബി​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സംഭവത്തിൽ പങ്കുള്ള കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

   അയൽവാസിയെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും

   ആ​ല​പ്പു​ഴ: അയൽവാസിയെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കേടതി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ര്‍​ഡി​ല്‍ തോ​പ്പി​ല്‍ സു​ധീ​റി​നെ(46)യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തം കൂടാതെ രണ്ടു വർഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചിട്ടുണ്ട്. ര​ണ്ട് ല​ക്ഷം രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട് വ​ര്‍ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​ന്നി​ച്ച്‌ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി.

   2012 ആ​ഗ​സ്​​റ്റ്​ 24 നാ​ണ്​ കേസിനാസ്പദമായ സം​ഭ​വം ഉണ്ടായത്. വ​ഴി​ത്തര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​നെ സുധീർ കുത്തിക്കൊലപ്പെടുത്തിയത്. അമ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ര്‍​ഡി​ല്‍ വൃ​ക്ഷ​വി​ലാ​സം തോ​പ്പി​ല്‍ അ​ന്‍​ഷാ​ദി​നെ ( 27 )യാണ് സുധീർ കൊലപ്പെടുത്തിയത്. ജി​ല്ല അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്​​ജി പി.​എ​ന്‍. സീ​തയാണ് ശി​ക്ഷ വിധിച്ച​ത്.

   പോത്തൻകോട് അച്ഛനും മകൾക്കുമെതിരായ ഗുണ്ടാ ആക്രമണം; പ്രതികൾ ഒളിവിൽ കഴിഞ്ഞത് കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ

   പോത്തൻകോട് (Pothencode)  അച്ഛനേയും മകളെയും അക്രമിച്ച ഗുണ്ടാ സംഘത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ആഷിഖ്, ഫൈസൽ, നൗഫൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  തിരുവനന്തപുരം-കൊല്ലം പോലീസിന്റെ സംയുക്ത ഓപ്പറേഷനിലൂടെയായിരുന്നു അറസ്റ്റ്. അർദ്ധരാത്രിയോടെ കരുനാഗപ്പള്ളി സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

   Also Read- Goons Arrested| പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

   അണ്ടൂർക്കോണം സ്വദേശികളായ ഫൈസൽ, ആഷിഖ്, നൗഫൽ എന്നിവരടങ്ങുന്ന മൂന്നംഘ സംഘത്തെയാണ് പിടികൂടിയത്. ഇവർക്ക് കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയാൻ സഹായം ചെയ്ത റിയാസിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്. ഷാനാണ് പിടിയിലാകാൻ ഉള്ളത്. ഇയാൾ ഒളിവിലാണ്.
   Published by:Anuraj GR
   First published: