പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ ലൈംഗിക അതിക്രമം; കൊല്ലത്ത് രണ്ടിടങ്ങളിലായി രണ്ടുപേർ അറസ്റ്റിൽ

കൊല്ലം  ജില്ലയിൽ കുണ്ടറയിലും കൊട്ടാരക്കരയിലും നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് പേർ പിടിയിലായിരിക്കുന്നത്.

News18 Malayalam | news18
Updated: October 23, 2019, 3:39 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ ലൈംഗിക അതിക്രമം; കൊല്ലത്ത് രണ്ടിടങ്ങളിലായി രണ്ടുപേർ അറസ്റ്റിൽ
പ്രതീകാത്മകചിത്രം
  • News18
  • Last Updated: October 23, 2019, 3:39 PM IST
  • Share this:
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ അതിക്രമം കാട്ടിയ രണ്ട് പേര്‍ അറസ്റ്റിൽ. കൊല്ലം  ജില്ലയിൽ കുണ്ടറയിലും കൊട്ടാരക്കരയിലും നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് പേർ പിടിയിലായിരിക്കുന്നത്.

കൊട്ടാരക്കരയിൽ ഉമ്മന്നൂർ മത്തായിമുക്ക് സ്വദേശി രവീന്ദ്രൻ പിള്ളയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച് പൊലീസ് പിടിയിലായിരിക്കുന്നത്. കൊട്ടാരക്കര എസ്ഐ രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Also Read-ആറുവയസുകാരിയെ പീഡിപ്പിച്ചു: പതിനഞ്ചുകാരൻ കസ്റ്റഡിയിൽ

കുണ്ടറയിൽ സമാന സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിയാണ് അറസ്റ്റിലായിരിക്കുന്നത്. കൊറ്റങ്കര മാമൂട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഒറീസ സ്വദേശി ശ്രീകാന്ത് സാബിനെ കുണ്ടറ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

First published: October 23, 2019, 3:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading