കൊച്ചി: മോഡലുകളുടെ മരണവുമായി(Model's Death) ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ(Saiju Thankachan) തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഘത്തിലെ രണ്ടു പേർ പിടിയിൽ. പള്ളിപ്പുറം ചെറായി തടലിപ്പറമ്പിൽ വീട്ടിൽ ഡാനിയേൽ ആൻറണി, എടവനക്കാട് ഓലിപ്പറമ്പിൽ വീട്ടിൽ സരുൺ എന്നിവരെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. സൈജുവിനെ വൈപ്പിൻ കുഴുപ്പിള്ളിയിലെ വീട്ടിൽ നിന്നു തട്ടികൊണ്ടു പോകുകയും, 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപെട്ട് തടവിൽ പാർപ്പിച്ചുമെന്നുമാണ് സൈജുവിന്റെ മൊഴി. തടവിൽ നിന്നും രക്ഷപ്പെടുകയുമായിരുന്നെന്നും ഇയാൾ പോലീസിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ 16 - നാണ് സംഭവം നടന്നത്. സൈജു തങ്കച്ചനെ കുഴുപ്പിള്ളിയിലെ വീട്ടിൽ നിന്നു തട്ടികൊണ്ടു പോകുകയും, 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപെട്ട് തടവിൽ പാർപ്പിക്കുകമായിരുന്നു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഇൻസ്പെക്ടർ എ.എൽ യേശുദാസ്, എസ് ഐമാരായ കെ.ശ്യംകുമാർ, രാജീവ്, സി പി ഒ കെ.പി.അഭിലാഷ്,എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.
കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെയും പ്രതിയാണ് നിലവിൽ സൈജു തങ്കച്ചൻ. കുഴിപ്പള്ളിയിലെ വീട്ടിൽ നിന്ന് തന്നെ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പൊലീസിന് നൽകിയ പരാതിയിൽ സൈജു തങ്കച്ചൻ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 16 ാം തീയതി ബുധനാഴ്ചയാണ് സംഭവം.
Also Read-Saiju Thankachan| മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി
കൊച്ചി കുഴിപ്പള്ളിയിലെ വീട്ടിൽ നിന്നാണ് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ആദ്യം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും, പിന്നീട് ഒരു ലക്ഷം രൂപ തന്നാൽ മതിയെന്നും ആവശ്യപ്പെട്ടുവെന്നും സൈജു മുനമ്പം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. .
പരാതി സൈജു ഉണ്ടാക്കിയ കഥ ആണോയെന്ന് പൊലീസ് പരിശോധിച്ചിരുന്നു. ശരീരത്ത് മർദ്ദമേറ്റ പാടുകൾകളടക്കം കണ്ടതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലോക്കൽ ഗുണ്ടകളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് മുനമ്പം പൊലീസ് പറഞ്ഞു. പരാതിയിൽ രണ്ട് പേരെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തത്തിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
Also Read-Arrest | സോളാര്‍ ലൈറ്റിന്റെ ബാറ്ററികള്‍ മോഷ്ടിച്ച പ്രതി പിടിയില്‍; കൂട്ടാളി ഓടിരക്ഷപ്പെട്ടു
പരാതി സൈജു ഉണ്ടാക്കിയ കഥ ആണോയെന്ന് പൊലീസ് പരിശോധിച്ചിരുന്നു. ശരീരത്ത് മർദ്ദമേറ്റ പാടുകൾകളടക്കം കണ്ടതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലോക്കൽ ഗുണ്ടകളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് മുനമ്പം പൊലീസ് പറഞ്ഞു. പരാതിയിൽ രണ്ട് പേരെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തത്തിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.