• HOME
 • »
 • NEWS
 • »
 • crime
 • »
 • TWO ARRESTED FOR ATTEMPTED ROBBERY BY BREAKING ATM IN CHIRAYINKEEZHU

തിരുവനന്തപുരം ചിറയിൻകീഴിൽ പട്ടാപ്പകൽ എടിഎം കുത്തി തുറന്നു കവർച്ചാ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

പോലീസ് എത്തി ഷട്ടർ ഉയർത്തിനോക്കിയപ്പോൾ രണ്ടു പേർ വെട്ടുകത്തിയും കട്ടിങ് മെഷീനും ഉപയോഗിച്ചു എടിഎം തകർക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്

ATM

ATM

 • Share this:
  തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിലുള്ള ഇന്ത്യ വൺ എടിഎം പട്ടാപകൽ കുത്തി തുറന്നു മോഷണം നടത്താൻ ശ്രമിച്ച രണ്ടു പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട്, കമലേശ്വരം, സന്തോഷ്‌ നിവാസിൽ വിനീഷ് (28), മുട്ടത്തറ, പുതുവൽ പുത്തൻവീട്ടിൽ പ്രമോദ് (22) എന്നിവരാണ് അറസ്റ്റിലായത്.

  ഇന്നലെ വൈകുന്നേരം അഞ്ചര മണിയോട് കൂടിയാണ്‌ സംഭവം. ശാർക്കര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എടിഎമ്മിൽ ക്യാഷ് നിറക്കാനായി സർവീസ് എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്ന രമേശ്‌ എത്തിയപ്പോൾ എടിഎമ്മിന്റെ ഷട്ടർ താഴ്ന്നു കിടക്കുന്നത് ശ്രദ്ധയിൽ പെടുകയും അകത്തു എന്തോ ശബ്ദം കേൾക്കുകയും ഉടൻ ഈ വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. പോലീസ് എത്തി ഷട്ടർ ഉയർത്തിനോക്കിയപ്പോൾ രണ്ടു പേർ വെട്ടുകത്തിയും കട്ടിങ് മെഷീനും ഉപയോഗിച്ചു എടിഎം തകർക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഉടൻ പ്രതികളെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവർ അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും പ്രതികൾ മദ്യപിച്ച നിലയിലും ആയിരുന്നു. തുടർന്ന് ഇന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

  ചിറയിൻകീഴ് എസ്.എച്ച്.ഒ ജി. ബി. മുകേഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ബൈജു, എ.എസ്.ഐ സുരേഷ്, സിപിഒമാരായ വിഷ്ണു, സുജീഷ്, അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. സ്ഥലത്തു വിരൽ അടയാള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഫ്രാഞ്ചിസി കൃഷ്ണ ഏജൻസി ഉടമ ബൈജു അറിയിച്ചു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  കാന്റീനില്‍ കച്ചവടം കുറഞ്ഞു; കാന്റീന്‍ ഉടമസ്ഥന്‍ തൊട്ടടുത്ത് ചായക്കട നടത്തുന്ന സ്ത്രീയുടെ മൂക്ക് മുറിച്ചു

  കച്ചവട തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ മൂക്ക് മുറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരാണ് സംഭവം. കാന്റീനില്‍ കച്ചവടം കുറഞ്ഞതിന്റെ പേരില്‍ കാന്റീന്‍ ഉടമസ്ഥന്‍ തൊട്ടടുത്ത് ചായക്കട നടത്തിയ സ്ത്രീയുടെ മൂക്ക് മുറിച്ചത്. കല്യാണ്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആശുപത്രി പരിസരത്ത് കാന്റീന്‍ നടത്തുന്ന വിനോദ് ആണ് സ്ത്രീയുടെ മൂക്ക് കത്തി ഉപയോഗിച്ച് മുറിച്ചത്.

  രേഖ എന്ന സ്ത്രീയുടെ മുക്കാണ് വിനോദ് മുറിച്ചത്. ആശുപത്രി പരിസരത്ത് രേഖ ചായക്കട തുടങ്ങിയതാണ് വിനോദിനെ ചൊടിപ്പിച്ചത്. ചായക്കട വന്നതോടെ തന്റെ കാന്റീന്റെ കച്ചവടം കുറഞ്ഞതായി വിനോദ് പരാതിപ്പെട്ടായിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക ചായക്കട ഒഴിവാക്കണമെന്ന് സ്ത്രീയോട് വിനോദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖ അത് കാര്യമാക്കിയില്ല.

  കട ഒഴിവാക്കില്ലെന്ന് രേഖ പറഞ്ഞതോടെ ഇരുവരും കടുത്ത തര്‍ക്കത്തിലെത്തി. രോക്ഷം കൂടിയതോടെ യുവതിയെ നിലത്തേക്ക് തള്ളിയിട്ട് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് മൂക്ക് മുറിക്കുകയായിരുന്നെന്ന് രേക കല്യാണ്‍പുര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കച്ചവട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് കല്യാണ്‍പുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് വീര്‍ സിങ് പറഞ്ഞു. പരിക്കേറ്റ രേഖ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

  ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി

  ഇടുക്കി: മാങ്കുളം ആനക്കുളത്ത് വീട്ടില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 51കാരിയായ സെലിന്‍, ഭര്‍ത്താവ് ജോസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

  സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ്. ഇവരുടെ അടുത്ത ബന്ധുക്കളില്‍നിന്ന് പൊലീസ് മൊഴി എടുക്കുന്നുണ്ട്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
  Published by:Anuraj GR
  First published:
  )}