• HOME
 • »
 • NEWS
 • »
 • crime
 • »
 • Railway Exam Cheating | വിരലിലെ തൊലി മാറ്റിയൊട്ടിച്ച് ആൾമാറാട്ടം; റെയിൽവേ പരീക്ഷയ്ക്കെത്തിയ വ്യാജനും ഉദ്യോഗാര്‍ത്ഥിയും അറസ്റ്റില്‍

Railway Exam Cheating | വിരലിലെ തൊലി മാറ്റിയൊട്ടിച്ച് ആൾമാറാട്ടം; റെയിൽവേ പരീക്ഷയ്ക്കെത്തിയ വ്യാജനും ഉദ്യോഗാര്‍ത്ഥിയും അറസ്റ്റില്‍

മനീഷ് പ്രസാദിന്റെ ഇടതുകൈവിരലിന്റെ തൊലി നീക്കം ചെയ്ത് രാജ്യഗുരു ഗുപ്തയുടെ ഇടതുകൈയില്‍ ഒട്ടിക്കുകയായിരുന്നു

 • Last Updated :
 • Share this:
  വഡോദര: റെയില്‍വേ റിക്രൂട്ട്മെന്റ് (railway recruitment ) പരീക്ഷയില്‍ ആള്‍മാറാട്ടം (fake candidates) നടത്തിയയാളെ പിടികൂടി. യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥിയുടെ കൈ വിരലിലെ തൊലി തന്റെ കൈ വിരലില്‍ ഒട്ടിച്ചാണ് വ്യാജ ഉദ്യോഗാര്‍ത്ഥി പരീക്ഷക്ക് (exam) എത്തിയത്. പരിശോധനക്കിടെയാണ് ആള്‍മാറാട്ടം നടത്തിയ ബീഹാർ (bihar) സ്വദേശി പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് ലക്ഷ്മിപുര പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

  റെയില്‍വേ റിക്രൂട്ട്മെന്റ് ലെവല്‍-1 ഓണ്‍ലൈന്‍ പരീക്ഷക്കിടെയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഗോത്രി ഏരിയയിലെ നാരായണ്‍ ഗാര്‍ഡന് സമീപമുള്ള അനന്ത ട്രെന്‍ഡ്സിന്റെ നാലാം നിലയില്‍ വെച്ചാണ് പരീക്ഷ നടന്നത്. വൈകിട്ട് 5 മുതല്‍ 6.30 വരെയായിരുന്നു പരീക്ഷാ സമയം.

  എന്നാല്‍ ഇരിപ്പിട ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനും ക്രമീകരിക്കുന്നതിനുമായി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉദ്യോഗാര്‍ത്ഥികളോട് എത്തിച്ചേരാന്‍ നിര്‍ദേശിച്ചിരുന്നു. അഡ്മിറ്റ് കാര്‍ഡ്, ബാര്‍കോഡ് സ്‌കാനിംഗ്, ഫോട്ടോ ഐഡി, മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയ പരിശോധനകൾക്ക് ശേഷമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ ലാബ്, സീറ്റ് നമ്പര്‍ എന്നിവ നല്‍കിയത്.

  Also Read-തലവേദന കൂടി ദേഷ്യം;മനോനില തെറ്റും;മക്കളെ ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചുകൊന്ന അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  എന്നാല്‍ പരിശോധനക്കിടെ സൂപ്പര്‍വൈസര്‍ അഖിലേന്ദ്രസിംഗിന് ആള്‍മാറാട്ടം നടത്തിയ മനീഷ് കുമാർ ശംഭുപ്രസാദ് എന്ന ഉദ്യോഗാര്‍ത്ഥിയുടെ വിരലടയാളം ലഭിക്കാത്തതിനാല്‍ സീക്വന്‍സ് ഉപകരണം ഉപയോഗിച്ച് വീണ്ടും പരിശോധിച്ചു. എന്നാല്‍ പരിശോധനക്കിടെ ഉദ്യോഗാര്‍ത്ഥി പോക്കറ്റില്‍ കൈ ഒളിപ്പിക്കുന്നത് സൂപ്പര്‍വൈസറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

  പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മൂന്നാമതും കൈയിലെ തള്ളവിരലിന്റെ അടയാളം എടുത്തെങ്കിലും പൊരുത്തപ്പെട്ടില്ല. ഇതിനിടെ സൂപ്പര്‍വൈസര്‍ സാനിറ്റൈസര്‍ എടുക്കാന്‍ തിരിഞ്ഞ തക്കത്തില്‍ വ്യാജ ഉദ്യോഗാര്‍ത്ഥി ഇടതു കൈയിലെ വിരലില്‍ മറ്റൊരു തൊലി ഒട്ടിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.

  സംഭവം ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ മനീഷ്‌കുമാറിന് പകരം പരീക്ഷ എഴുതാന്‍ വന്നതാണെന്ന് വ്യക്തമായി. ബിഹാറിലെ ബെലാദി ഗാവ് നിവാസിയായ രാജ്യഗുരു ഗുപ്തയാണ് മനീഷ് കുമാറായെത്തിയ വ്യാജൻ. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

  Also Read-കാറിലെത്തി 40 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ 5 പേർ തമിഴ്നാട്ടിൽ അറസ്റ്റിൽ

  മനീഷ് കുമാറും രാജ്യഗുരു ഗുപ്തയും ഒരു ഇടനിലക്കാരന്‍ മുഖേനയാണ് കണ്ടുമുട്ടിയതെന്ന് എസ്പി എം എം വരോട്ടിയ മാധ്യങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇടനിലക്കാരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മനീഷ് പ്രസാദിന്റെ ഇടതുകൈവിരലിന്റെ തൊലി നീക്കം ചെയ്ത് രാജ്യഗുരു ഗുപ്തയുടെ ഇടതുകൈയില്‍ ഒട്ടിക്കുകയും ചെയ്തിരുന്നു.  പരിശോധനയില്‍ കണ്ടെത്തിയ ചര്‍മ്മം മനുഷ്യന്റേതാണെന്ന് പ്രാഥമിക ഘട്ടത്തില്‍ തന്നെ തെളിഞ്ഞതായി ലക്ഷ്മിപുര പോലീസ് ഇൻസ്പെകടർ പൂജ തിവാരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കൂടുതല്‍ പരിശോധനക്കായി തൊലി ഫോറന്‍സിക് വിഭാഗത്തിന് അയച്ചിരിക്കുകയാണ്.

  അതേസമയം, ഈ വര്‍ഷം നടന്ന നീറ്റ് പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ വലിയ വിവാദമായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് നടത്തിയ ശരീര പരിശോധനക്കിടയില്‍ വിദ്യാര്‍ഥികള്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ദേഹപരിശോധനാ സമയത്ത് കേരളത്തിലെ നൂറോളം വിദ്യാര്‍ഥികളോട് ബ്രാ അഴിക്കാന്‍ ആവശ്യപ്പെട്ടതും വലിയ വിവാദമായി മാറിയിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് പരിശോധിക്കുന്ന സമയത്ത് ബ്രാ അഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്.
  Published by:Jayesh Krishnan
  First published: