നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സ്ഥലം വിറ്റു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍

  സ്ഥലം വിറ്റു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍

  സ്ഥലം വില്‍പ്പനയ്ക്കായി ശ്രമം നടത്തുന്നതിനിടയിലാണ് സുധീപും ജയ്‌സണും ചേര്‍ന്ന് സ്ഥലം വിറ്റു നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ചത്.

  News18 Malayalam

  News18 Malayalam

  • Share this:
   കോട്ടയം: സ്ഥലം വിറ്റ് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. ഇളംപള്ളി പുല്ലാനിത്തകിടി ഇല്ലിക്കല്‍ സുധീപ് എബ്രഹാം(50), വാഴൂര്‍ ടിപി പുരം കണ്ണംപുറത്ത് വടക്കേതില്‍ ജയ്‌സണ്‍ കെ ജെയിംസ് എന്നിവരാണ് പിടിയിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

   യുവതിയുടെ കുടുംബത്തിന് പണത്തിന് ആവശ്യം വന്നതിനാല്‍ മറ്റൊരു കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ സ്ഥലം വിറ്റു നല്‍കിയാല്‍ പണം നല്‍കാമെന്ന് പറയുകയായിരുന്നു. സ്ഥലം വില്‍പ്പനയ്ക്കായി ശ്രമം നടത്തുന്നതിനിടയിലാണ് സുധീപും ജയ്‌സണും ചേര്‍ന്ന് സ്ഥലം വിറ്റു നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ചത്.

   യുവതിയെ സുധീപിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് പ്രദീപ്, എസ്‌ഐ മോഹന കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്‌ഐമാരായ സജികുമാര്‍, വികെ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജാരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

   IPhone | 94,000 രൂപയ്ക്ക് ഐഫോണ്‍ കച്ചവടം ഉറപ്പിച്ചു; പണത്തിന് പകരം കടലാസുപൊതി; പ്രതി പിടിയില്‍

   ഫോണ്‍ വാങ്ങിയശേഷം പണമെന്ന് പറഞ്ഞ് കടലാസുപൊതി നല്‍കി മുങ്ങിയ പ്രതി പൊലീസ് പിടിയില്‍. കൊല്ലം ശൂരനാട് വെസ്റ്റ് ഇരവുചിറ വെസ്റ്റ് ഇരവുചിറ വെസ്റ്റ് പ്ലാവിലയില്‍ വീട്ടില്‍ വിഷ്ണു(29) ആണ് പിടിയിലായത്. ഈര കൊച്ചിപറമ്പില്‍ ഡോണിയുടെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച വൈകിട്ട് തിരുന്നക്കരയിലായിരുന്നു സംഭവം.

   94,000 രൂപയുടെ ഐ ഫോണ്‍ വില്‍ക്കുന്നതിന് യുവാവ് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ടാണ് പ്രതി യുവാവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് 94,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും ഫോണ്‍ വാങ്ങുന്നതിനായി യുവാവിനെ കോട്ടയത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

   തിരുന്നക്കരയിലെത്തിയ ഇരുവരും സംസാരിച്ച് നടക്കുന്നതിനിടെ പ്രതി പണമെന്ന് തോന്നിപ്പിക്കുന്ന കടലാസുപൊതി യുവാവിന്റെ കൈയില്‍വെച്ചശേഷം ഫോണ്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ആസാദ് ലൈന്‍ റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പൊലീസും പിടികൂടുകയായിരുന്നു.

   പണത്തിന്റെ രൂപത്തില്‍ കീറിയെടുത്ത കടലാസുകളായിരുന്നു പ്രതി ഉടമയ്ക്ക് കൊടുത്തത്. കോട്ടയം ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}