നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മുക്കുപണ്ടം പലതവണയായി പണയപ്പെടുത്തി ബാങ്കിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ടുപേർ പിടിയില്‍

  മുക്കുപണ്ടം പലതവണയായി പണയപ്പെടുത്തി ബാങ്കിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ടുപേർ പിടിയില്‍

  തൃച്ചംബരം സ്വദേശികളായ വി വി രാജേന്ദ്രൻ (62), കെ പി വസന്തരാജ് (42) എന്നിവരാണ് അറസ്റ്റിലായത്.

  മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ടുപേർ പിടിയില്‍

  മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ടുപേർ പിടിയില്‍

  • Share this:
   കണ്ണൂർ തളിപ്പറമ്പിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിലായി.
   തൃച്ചംബരം സ്വദേശികളായ വി വി രാജേന്ദ്രൻ (62), കെ പി വസന്തരാജ് (42) എന്നിവരാണ് അറസ്റ്റിലായത്. നാലുതവണയായി മുക്കുപണ്ടം പണയപ്പെടുത്തിയ രാജേന്ദ്രൻ 10 ലക്ഷം രൂപ വാങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. വസന്തരാജ് രണ്ട്‌ തവണയായി നാലുലക്ഷം രൂപയാണ് ബാങ്കിൽനിന്ന്‌ എടുത്തത്. തട്ടിപ്പ് വിവരം പുറത്ത് വന്നതോടെ ഇരുവരും പണം തിരിച്ചടച്ചു.

   Also Read- വായുഗുളിക ലഭിക്കുമെന്ന് എഴുതി ടെലിഫോൺ എക്സ്ചേഞ്ച്; പാലക്കാട്ട് പിടിച്ചത് സംസ്ഥാനത്തെ മൂന്നാമത്തെ സമാന്തര സംവിധാനം

   തളിപ്പറമ്പിൽ മുക്കുപണ്ടം വിൽക്കുന്ന കടയിൽ നിന്നാണ് പണയം വെയ്ക്കാനുള്ള ആഭരണങ്ങൾ വാങ്ങിയത് എന്ന് പൊലീസ് കണ്ടെത്തി. ബാങ്കിൽ പണയം വെച്ച മുക്കുപണ്ടങ്ങൾ മുഴുവനായും കസ്റ്റഡിയിലെടുത്ത് പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഒരു മാസത്തിലധികം നീണ്ട് നിന്ന അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. എസ് ഐ പി സി സഞ്ജയകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന സൂചനയും പോലീസ് നൽകുന്നു.

   Also Read- മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം തടയാൻ മേഖലാ ഓഫീസുകൾ; സാമൂഹ്യ മാധ്യമങ്ങളിലെ വിവര ശേഖരണത്തിന് ഡിജിറ്റൽ പോർട്ടൽ

   കഴിഞ്ഞ മൂന്ന് വർഷ കാലയളവിലായാണ് ബാങ്കിൽ മുക്ക് പണ്ടങ്ങൾ പണം വെയ്ച്ചുള്ള തട്ടിപ്പ് നടന്നത് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ കാലയളിൽ ബാങ്കിൽ പ്രവർത്തിച്ച മാനേജർമാരുടെയും ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ശാഖയിൽ മൊത്തം 17 പണയങ്ങളിലായി 50 ലക്ഷത്തോളം രൂപയാണ് മുക്കുപണ്ടംവെച്ച് തട്ടിയെടുത്തത് എന്നാണ് വ്യക്തമായിട്ടുള്ളത്. ബാങ്കിലെ സ്വർണ പരിശോധകനായിരുന്ന തൃച്ചംബരം സ്വദേശി ടി വി രമേശനെ കഴിഞ്ഞ മാസം വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

   Also Read-Nikita Rawal| ബോളിവുഡ് നടിക്ക് നേരെ തോക്ക് ചൂണ്ടി കവർച്ച; 7 ലക്ഷം രൂപ നഷ്ടമായെന്ന് താരം

   തളിപ്പറമ്പ് ഡിവൈ എസ് പി. ടി കെ രത്‌നകുമാർ, സി ഐ എ വി ദിനേശൻ എന്നിവരുടെ മേൽനോട്ടത്തിൽ മുക്കുപണ്ടത്തട്ടിപ്പ് കേസന്വേഷണം പുരോഗമിക്കുന്നത്.

   Also Read- ട്രെയിനിൽ മയക്കുമരുന്ന് നൽകി മോഷണം; തമിഴ്നാട് സ്വദേശിനിയുടെ മൊഴി കള്ളമെന്ന് കണ്ടെത്തൽ
   Published by:Rajesh V
   First published:
   )}