• HOME
  • »
  • NEWS
  • »
  • crime
  • »
  • TWO ARRESTED FOR RAPE OF A COLLEAGUE IN MALAPPURAM PERINTHALMANNA HOSPITAL AFTER INTOXICATING HER RV TV

വിരുന്നിനായി സഹപ്രവർത്തകയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി; മദ്യം കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചു

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി. മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; സഹപ്രവർത്തകരായ രണ്ടുപേർ പിടിയിൽ

മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; സഹപ്രവർത്തകരായ രണ്ടുപേർ പിടിയിൽ

  • Share this:
വിരുന്നിനായി സഹപ്രവർത്തകയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി; മദ്യം കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചുമലപ്പുറം പെരിന്തല്‍മണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ കൂടെ ജോലി ചെയ്യുന്ന യുവതിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരം ആണ്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി. മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ചൊവ്വാഴ്ച പെരിന്തല്‍മണ്ണയില്‍ നിന്ന് ഇരുവരെയും അറസ്റ്റുചെയ്തു. എസ് ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതിമാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍


കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയെയും രണ്ടു യുവാക്കളും പിടിയിലായത്. മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

തിരുവനന്തപുരം സ്വദേശികളായ അമൃതം വീട്ടില്‍ മനോജ് കുമാര്‍ മകന്‍ യദുകൃഷ്ണന്‍ എം(25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍ മകള്‍ ശ്രുതി എസ് എന്‍(25), കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഫത്ത് മഹല്‍ യൂസഫ് മകന്‍ നൗഷാദ് പിടി(40) എന്നിവരാണ് അറസ്റ്റിലായത്.

കണ്ടെടുത്ത അതിമാരക മയക്കുമരുന്നായ MDMA ക്ക് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നും അതിനൂതന ലഹരി മരുന്നായ ഇവയെ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലുംഅറിയപ്പെടുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളെയും തൊണ്ടിമുതലുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

എക്‌സൈസ് റെയ്ഡ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്. ഇ , വിബിന്‍, സനൂപ് കെ.എസ് സാലിം ഇ,വജീഷ്‌കുമാര്‍ വി പി , WCEO ഷൈനി.കെ. ഇ ഡ്രൈവര്‍ അബ്ദുറഹിം എം വി , എന്നിവര്‍ പങ്കെടുത്തു.
Published by:Rajesh V
First published:
)}