• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape case | നഗ്നചിത്രങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ; രണ്ട് യുവാക്കൾ അറസ്റ്റിൽ

Rape case | നഗ്നചിത്രങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ; രണ്ട് യുവാക്കൾ അറസ്റ്റിൽ

നഗ്ന ചിത്രങ്ങള്‍ ചിത്രങ്ങൾ സാമൂഹി മാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്

  • Share this:
    കൊല്ലം: അഞ്ചലിൽ  യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച (Rape case) സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മണിയാര്‍ കേളന്‍കാവ് ആര്‍പിഎല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), ബ്രാവോ എന്നറിയപ്പെടുന്ന പ്രവീണ്‍ (19) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് ഏരൂര്‍ പൊലീസ് (Police) അറസ്റ്റ് ചെയ്തത്.

    സുജിത്ത്  അമ്മയുടെ പരിചയക്കാരിയായ യുവതിയോട് സ്‌നേഹം നടിച്ച് നഗ്ന ചിത്രങ്ങള്‍ എടുക്കുകയും പിന്നിട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും ആവശ്യപ്പെട്ട്    യുവതിയെ ലോഡ്ജ് മുറിയില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. സുജിത്ത് ഈ വിവരങ്ങൾ പ്രവീണിനോട് പറഞ്ഞിരുന്നു. പിന്നിട് സംഭവം പുറത്ത്  അറിയാതിരിക്കാൻ  പ്രവീണ്‍ യുവതിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന്  പൊലീസ് പ്രതികളെ പിടികൂടുതയായിന്നു.

    ഏരൂര്‍ എസ്.എച്ച്.ഒ. പ്രതാപചന്ദ്രന്‍, എസ്.ഐ. ശരലാല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബീഷ്, അരുണ്‍, അനീഷ്മോന്‍, അനിമോന്‍, ബിജു, താജുദ്ദീന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് .

    Arrest | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അരിയും സാധനങ്ങളും കടത്താന്‍ ശ്രമം; 2 ജീവനക്കാര്‍ പിടിയില്‍

    കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും (Kuthiravattom Mental Health Center ) ഭക്ഷ്യ സാധനങ്ങൾ കടത്താന്‍ ശ്രമിച്ച  ജീവനക്കാരെ വിജിലന്‍സ് പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസന്‍, കമാല്‍ എന്നിവരെയാണ് കോഴിക്കോട് വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.

    Also Read-Chain Snatching| ബൈക്കിൽ സഞ്ചരിച്ച ഗർഭിണിയായ യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം; പ്രതി പിടിയിൽ

    അന്തേവാസികൾക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലർ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നു എന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ട് പേര്‍ക്കുമെതിരെ വിജിലന്‍സ് വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

    Also Read-Clash over love | പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ തര്‍ക്കം; യുവാവും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും കായലോരത്ത് ഏറ്റുമുട്ടി

    ഭക്ഷ്യധാന്യങ്ങൾ കടത്തിയ രണ്ട് ജീവനക്കാരെ കഴിഞ്ഞ വർഷവും വിജിലന്‍സ് പിടികൂടിയിരുന്നു. വിജിലന്‍സ് നല്‍കിയ വിവരങ്ങൾ ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡിഎംഒ തുടർ നടപടികൾ സ്വകീരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
    Published by:Jayashankar AV
    First published: