നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പച്ചവാഴക്കുല മോഷ്ടിച്ച് മഞ്ഞ പെയിന്റടിച്ച് വിറ്റു; ഏഴുമാസത്തിനിടെ ഒരു ലക്ഷം രൂപയുടെ വാഴക്കുലക്കച്ചവടം

  പച്ചവാഴക്കുല മോഷ്ടിച്ച് മഞ്ഞ പെയിന്റടിച്ച് വിറ്റു; ഏഴുമാസത്തിനിടെ ഒരു ലക്ഷം രൂപയുടെ വാഴക്കുലക്കച്ചവടം

  ഏഴു മാസം കൊണ്ട് 98,000 രൂപയുടെ വാഴക്കുലയാണ് ഇരുവരും മോഷ്ടിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇടുക്കി: പച്ച വാഴക്കുലകൾ മോഷ്ടിച്ച് അവയിൽ മഞ്ഞ പെയിന്റടിച്ച് പഴുത്ത കുലയെന്ന് പറഞ്ഞ് വിൽപന പതിവാക്കിയ രണ്ടു പേർ പിടിയിൽ. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ ഏബ്രഹാം വർഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പൊലീസിന്റെ പിടിയിലായത്.

   ഏഴു മാസത്തിനിടെ 200 വാഴക്കുലകളാണ് സംഘം മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പോൾസൺ സോളമൻ കമ്പംമെട്ടിനു സമീപം ഏഴ് ഏക്കർ ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയാണ്. ഇടവിളയായി 2 500 ഏത്തവാഴകളും നട്ടു. തമിഴ്നാട്ടിൽ നിന്നു വാഴവിത്ത് എത്തിച്ച് ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് കൃഷി ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു.

   കഴിഞ്ഞ 7 മാസമായി പോൾസന്റെ സ്ഥലത്ത് നിന്ന് സ്ഥിരമായി വാഴക്കുല മോഷണം പോയി. ആദ്യം ഒന്നോ രണ്ടോ കുലകൾ മാത്രമാണ് കവർന്നത്. കാവലിനായി സൂപ്പർവൈസറെ നിയമിച്ച ശേഷവും വാഴക്കുല മോഷണം തുടർന്നു. ദിനംപ്രതി 4, 5 വാഴക്കുലകൾ വീതം നഷ്ടപ്പെട്ടു തുടങ്ങിയതോടെ ഉടമ പ്രതിസന്ധിയിലായി. വാഴക്കുലയ്ക്ക് വിപണിയിൽ വില കുറഞ്ഞതോടെ വിൽപന നടക്കാതായ അവസരം മോഷ്ടാക്കൾ ഭംഗിയായി ഉപയോഗിക്കുകയായിരുന്നു.

   Also Read- ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പൊലീസുകാരൻ അറസ്റ്റിൽ; പീഡനം വിവാഹ വാഗ്ദാനം നൽകി

   ഏഴു മാസം കൊണ്ട് 98,000 രൂപയുടെ വാഴക്കുലയാണ് ഇരുവരും മോഷ്ടിച്ചത്. പോൾസൺ പരാതി നൽകിയതിനെത്തുടർന്ന് കമ്പംമെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏബ്രഹാം വർഗീസ് വാഴക്കുലകൾ വിൽപന നടത്തിയതായി വിവരം ലഭിച്ചത്. പ്രതികളെയും കുല കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെത്തി. പെയിന്റടിച്ച കുല വാങ്ങി തട്ടിപ്പിനിരയായ കൊച്ചറയിലെ വ്യാപാരി നൽകിയ വിവരം അനുസരിച്ചാണ് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. നമ്മനശേരി റെജിയുടെ ഓട്ടോറിക്ഷയിലാണ് വാഴക്കുലകൾ വിൽപന നടത്തിയിരുന്നത്.

   Also Read- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ ക്ഷണിച്ചു; പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് നാല് എടിഎം കാർഡുമായി മുങ്ങി

   കമ്പംമെട്ട് സി ഐ വി എസ് അനിൽകുമാർ, എസ് ഐ സന്തോഷ് കുമാർ, എ എസ് ഐ സജികുമാർ, സി പി ഒ സജി രാജ്, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച മൂന്ന് വാഴക്കുലകൾ പ്രതിയുടെ വീടിന്റെ പരിസരത്തു നിന്നും പോൾസന്റെ പുരയിടത്തിൽ നിന്നും പൊലീസ് കണ്ടെത്തി. പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
   Published by:Rajesh V
   First published:
   )}