കാസര്‍കോട്: ജ്വല്ലറിയില്‍ (jewellery) നിന്ന് സ്വര്‍ണം മോഷ്ടിച്ച (gold theft)കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ (arrest). നഗരത്തിലെ പ്രമുഖ ജ്വല്ലറിയിലെ ജീവനക്കാരായ അണങ്കൂരിലെ യു.എ. സുലൈമാന്‍ ഉനൈസ് (22), കുണ്ടംകുഴി ദൊഡ്ഡുവയലിലെ പി. വൈശാഖ് (24) എന്നിവരെയാണ് കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണം വിറ്റുകിട്ടിയ പണം ഇവര്‍ മയക്കുമരുന്ന് സംഘത്തിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
ജ്വല്ലറിയില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ വിലമതിക്കുന്ന 18 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുകടത്തുകയായിരുന്നു. നാല് വളയും ഒരു മാലയും ഒരു കമ്മലുമാണ് പ്രതികള്‍ മോഷ്ടിച്ചത്. ഇത് വിറ്റുകിട്ടിയ പണം എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി മയക്കുമരുന്ന് സംഘത്തിന് കൈമാറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ജ്വല്ലറിയിലെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണത്തില്‍ കുറവ് കണ്ടെത്തിയത്. പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജീവനക്കാരന് സ്വര്‍ണം മോഷ്ടിക്കുന്നത് കണ്ടെത്തിയത്.
തുടര്‍ന്ന് ജ്വല്ലറി അധികൃതര്‍ പോലീസില്‍ നല്കിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചൊവ്വാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്നും പോലീസ് പറഞ്ഞു. കാസര്‍കോട് എസ്.ഐ. വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Also read:
Arrest | മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പോലീസുകാർക്ക് കുത്തേറ്റുArrest |ബസില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തി; കുപ്രസിദ്ധ ഗുണ്ടാനേതാവ് പിടിയില്‍കോട്ടയം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യന് എന്ന ശരത് രാജ് അറസ്റ്റില്‍ (Arrest). മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിനുള്ളില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയതിനെതുടര്‍ന്ന് ബസ് ജീവനക്കാര്‍ പൊലീസില്‍ (Police) വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാന്‍ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിര് സംഘത്തിന്റെ നേതാവാണ് സൂര്യന്.
സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോന് പത്തൊമ്പതുകാരനായ ഷാനെ കൊന്നത്. ഈ സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സൂര്യനെ ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കുറച്ച് നാളുകളായി തൃശ്ശൂര്‍ കേന്ദ്രീകരിച്ചായിരുന്നു സൂര്യന്റെ പ്രവര്‍ത്തനങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വീണ്ടും കോട്ടയത്ത് എത്തിയത്. ഇയാളെ വിശദമായ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്യും. സൂര്യനൊപ്പം സംഘാംഗം അനക്സ് ഷിബുവും പൊലീസ് പിടിയിലായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.