HOME » NEWS » Crime » TWO ARRESTED FOR STEALING LAPTOPS FROM SCHOOL IN KANNUR TV MNB

കണ്ണൂരിൽ സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

കഴിഞ്ഞ എട്ടാം തീയതിയാണ് എട്ട് ലക്ഷം രൂപയോളം വിലവരുന്ന ലാപ്ടോപ്പുകൾ മോഷണം പോയത്.

News18 Malayalam | news18-malayalam
Updated: May 10, 2021, 2:00 PM IST
കണ്ണൂരിൽ സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ
News18
  • Share this:
കണ്ണൂർ: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച പ്രതികൾ പിടിയിലായി. കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി.ദീപു (31), തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെ.എസ് മനോജ് (54) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്.

ഇരട്ടി സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ നിന്ന് 26 ലാപ്ടോപ്പുകൾ ആണ് ഇവർ മോഷ്ടിച്ചത്. ഇവയിൽ 24 ലാപ്ടോപ്പുകളും ചാർജറുകളും കണ്ണൂർ ചക്കരക്കല്ലിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചത്.


കഴിഞ്ഞ എട്ടാം തീയതിയാണ് എട്ട് ലക്ഷം രൂപയോളം വിലവരുന്ന ലാപ്ടോപ്പുകൾ മോഷണം പോയത്. ഹൈസ്‌കൂള്‍ ഇ ബ്ലോക്കിലെ  ലാബിന്റെ പൂട്ട് തകര്‍ത്താണ് പ്രതികൾ അകത്തുകടന്നത്. രണ്ടു പ്രതിക്കളും ഒട്ടനവധി കവര്‍ച്ചാ കേസുകളിലെ പ്രതികളാണ്. ദീപു കഴിഞ്ഞ കൊല്ലവും ഇതേ സ്കൂളിൽ നിന്ന് രണ്ട് ലാപ്ടോപ്പുകൾ മോഷ്ടിച്ചതിന് പിടിയിലായിരുന്നു. ആറളം ഫാമിലെ ഭാര്യ വീട്ടില്‍ താമസിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.

ഇരിട്ടി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ  എം.പി രാജേഷ്, എസ്.ഐമാരായ അബ്ബാസ് അലി, മനോജ്, അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കോടതിയെ സമീപിക്കും.

കോവിഡ് പോസിറ്റീവായ ആൾ വീട്ടിൽ ചാരായം വാറ്റുന്നതിനിടെ പിടിയിലായി

നിലമ്പൂരിൽ കോവിഡ് പോസിറ്റീവ് ആയ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ എക്സൈസ് പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്ണൻ (55 വയസ്സ്) ആണ് എക്സൈസ് - പോലീസ് സംയുക്ത റെയിഡിൽ പിടിയിലായത്. 170 ലിറ്റർ വാഷ്, പ്ലാസ്റ്റിക് ബാരലുകൾ , ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങൾ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

പ്രതി നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. ഇയാൾ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന കഴിഞ്ഞ് ഫലം വരുന്നതും കാത്ത് ക്വാറന്റൈനിൽ ആയിരുന്നു. ആ സമയത്ത് രഹസ്യമായി ചാരായം വാറ്റി വ്യാപകമായി വിൽപന നടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കസ്റ്റഡിയിൽ എടുത്ത പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസ് എടുക്കുകയായിരുന്നു. തുടർ നടപടികൾ കോവിഡ് നെഗറ്റീവ് ആയ ശേഷം സ്വീകരിക്കും.

You may also like:കോവിഡ് പോസിറ്റീവായി മണിക്കൂറുകൾക്കുള്ളിൽ യുവ ഡോക്ടർ മരിച്ചു; ഞെട്ടൽ മാറാതെ സഹപ്രവർത്തകർ

നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എം. ഹരികൃഷ്ണന്‍റെ നേത്യത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ അഖിൽദാസ്, രാകേഷ് ചന്ദ്രൻ, പി.സി.ജയൻ ,വനിതാ ഓഫിസർ ഇ.ഷീന, പോത്തുകല്ല് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് സി, സി.പി.ഒ മാരായ സലീൽ ബാബു, കൃഷ്ണദാസ് എന്നിവർ റെയിഡിൽ പങ്കെടുത്തു. പ്രതിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറു എക്സൈസ് ഉദ്യോഗസ്ഥരും, മൂന്ന് പോലീസുകാരും ക്വാറന്റീൽ പോയി.
Published by: Naseeba TC
First published: May 10, 2021, 2:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories