കുറ്റ്യാടി: എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും സ്വര്‍ണവും മദ്യവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുതിയങ്ങാടി ഫാത്തിമ മന്‍സിലില്‍ മഖ്ബൂല്‍ (50), അത്തോളി കൊങ്ങന്നൂര്‍ മീത്തല്‍വീട്ടില്‍ ജെറീസ് (35) എന്നിവരാണ് നാദാപുരം ഡിവൈ.എസ്.പി. ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡിന്റെ പിടിയിലായത്.
ഈ മാസം ഒമ്പതിന് രാവിലെ 10 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൊട്ടില്‍പ്പാലം ബിവറേജ് ഷോപ്പില്‍നിന്ന് മദ്യം വാങ്ങിപ്പോവുകയായിരുന്ന കക്കട്ടില്‍ മുള്ളമ്പത്ത് സ്വദേശി സന്തോഷിനെയാണ് തൊട്ടില്‍പ്പാലം പൂക്കാട് റോഡില്‍വെച്ച് മഖ്ബൂലും ജെറീസും വാഹനം തടഞ്ഞ് 5000 രൂപയും മദ്യക്കുപ്പികളും കവര്‍ന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുകയും അളവില്‍ കൂടുതല്‍ മദ്യം കൈവശമുണ്ടെന്ന് പറഞ്ഞ് പിഴ എന്ന രൂപത്തില്‍ പണം കവരുകയുമായിരുന്നു.
സന്തോഷിന്റെ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി കോഴിക്കോട് നിന്നാണ് പ്രതികള്‍ പിടിയിലായത്. തൊട്ടില്‍പ്പാലത്തെത്തിച്ച പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി പേരാമ്പ്ര കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം, പ്രതികളുടെപേരില്‍ സമാനമായ കേസ് കുറ്റ്യാടി സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യം വാങ്ങിപ്പോവുകയായിരുന്ന മുള്ളമ്പത്ത് പൊയില്‍ കുഞ്ഞിക്കണ്ണന്റെ വാഹനം തളീക്കര ഓത്യോട്ട് തടഞ്ഞുനിര്‍ത്തി അരപ്പവന്‍ സ്വര്‍ണവും 27,000 രൂപ കവര്‍ന്നെന്നുമാണ് കേസ്. പിടിയിലായവരുടെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നേരത്തേ കേസുള്ളതായും പോലീസ് അറിയിച്ചു.
എസ്.സി.പി.ഒ. സദാനന്ദന്‍, കെ. ലതീഷ്, സി.പി.ഒ പി. സബീഷ്, കെ.പി. അനില്‍ കുമാര്‍ എന്നിവരും സ്‌ക്വാഡിലുണ്ടായിരുന്നു.
Thrissur Pooram | തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേര്‍ അറസ്റ്റില്‍
തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച ഷെഡിന് സമീപം ചൈനീസ് പടക്കം പൊട്ടിച്ചവർ അറസ്റ്റിൽ. മദ്യലഹരിയിലായ മൂന്നു യുവാക്കൾ ആണ് അറസ്റ്റിലായത്. രാത്രികാല പരിശോധനയ്ക്കിറങ്ങിയ എ.സി.പി : വി.കെ.രാജുവാണ് മൂവരേയും കയ്യോടെ പിടികൂടിയത്. പൂരം കാണാൻ വന്ന് വെടിക്കെട്ട് ആസ്വദിക്കാൻ കഴിയാത്തതിന്റെ അരിശത്തിലാണ് പടക്കം പൊട്ടിച്ചതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു കോട്ടയം സ്വദേശികളായ അജി , ഷിജാബ് , തൃശൂർ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് പിടിയിലായത്. നവീൻ പടക്ക കച്ചവടക്കാരനാണ്. മൂവരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം കാലാവസ്ഥ അനുകൂലമായാല്‍ മാറ്റിവെച്ച പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് നടത്തും. കനത്ത മഴയെ തുടര്‍ന്ന് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. ഇന്നലെ വൈകിട്ട് തൃശ്ശൂരിൽ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.