തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി അനിൽ, ബെംഗളൂരു സ്വദേശി പ്രേംരാജ് നായർ എന്നിവരെയാണ് വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയത്.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് മൂന്നുദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിയുമായി പ്രേംരാജ് നായർ ക്ലിഫ് ഹൗസിലേക്കും ചീഫ് സെക്രട്ടറിയെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെയും വിളിക്കുന്നത്. തുടർന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഇയാളെ ഇന്നലെ സേലത്തുനിന്ന് പിടികൂടുകയുമായിരുന്നു. തമിഴ്നാട് പൊലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോട്ടയം സ്വദേശി അനിൽ ക്ലിഫ് ഹൗസിലേക്ക് വിളിച്ചത്. തുടർന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കോട്ടയം ബസ് സ്റ്റാൻഡ് പരിസരമാണ് കാണിച്ചത്. തുടർന്ന് കോട്ടയത്തുള്ള പൊലീസെത്തിയപ്പോഴേക്കും ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടു. എറണാകുളത്തേക്കുള്ള ബസിൽ ഇയാളുണ്ടെന്ന് കോട്ടയത്തുള്ള പൊലീസ് സംഘം അറിയിച്ചതിനെതുടർന്ന് ഹിൽ പാലസ് പൊലീസ് എത്തി തൃപ്പൂണിത്തുറയിൽവെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാൻ സഹായം ചെയ്തു; കായിക അധ്യാപകന്റെ സഹായിയായ സ്ത്രീയും അറസ്റ്റിൽ
കോഴിക്കോട് കട്ടിപ്പാറയിൽ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കായിക അധ്യാപകന്റെ സഹായിയായിരുന്ന സ്ത്രീ അറസ്റ്റില്‍. നെല്ലിപ്പൊയില്‍ സ്വദേശിനി ഷൈനിയെയാണ് കസ്റ്റഡിയില്‍ എടുത്ത് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനക്കേസുകള്‍ ഒതുക്കാന്‍ അധ്യാപകന് സഹായം ചെയ്ത പൂര്‍വ വിദ്യാര്‍ഥിനിക്കായും പൊലീസ് അന്വേഷണം ആരംഭിച്ചു.
വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ കായിക അധ്യാപകന് വി ടി മിനീഷിന് ഷൈനിയാണ് ഒത്താശ നല്‍കിയതെന്ന് പൊലീസ് കണ്ടെത്തി. നെല്ലിപ്പൊയിലിലെ ഷൈനിയുടെ വീട്ടിലേക്കാണ് വിദ്യാര്‍ഥിനികളെ മിനീഷ് വിളിച്ചു വരുത്തിയിരുന്നത്. മിനീഷിനെതിരെ അഞ്ച് പീഡന പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ രണ്ടു പീഡനവും നടന്നത് നെല്ലിപ്പൊയിലിലെ ഷൈനിയുടെ വീട്ടില്‍ വച്ചാണ്.
ഷൈനിയെ കൂടാതെ പീഡനക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ അധ്യാപകനെ സഹായിച്ച പൂര്‍വ വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള വിവരങ്ങളും വിദ്യാര്‍ഥിനികള്‍ കൈമാറിയിട്ടുണ്ട്. ഈ പൂര്‍വ വിദ്യാര്‍ഥിനിയെ ഉടന്‍ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ രഹസ്യമൊഴിയിൽ കായിക അധ്യാപകന്റെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയും പീഡനവും വിദ്യാര്‍ഥിനികള്‍ അക്കമിട്ട് നിരത്തിയിരുന്നു.
കോടഞ്ചേരി സ്വദേശി വി ടി മനീഷിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ മറ്റൊരു സ്കൂളിൽ കായികാധ്യാപകനായിരിക്കെ കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന വി ടി മിനീഷിനെ ഇപ്പോൾ ജോലി ചെയ്തിരുന്ന സ്കൂലിൽ നിയമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നേരത്തെ സ്കൂൾ അധികൃതർക്ക് പരാതി നല്‍കിയിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.