• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലത്ത് അരിവാൾ ചുറ്റിക നക്ഷത്രത്തിന് വ്യാജൻ; രസീത് അടിച്ച് പണം പിരിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

കൊല്ലത്ത് അരിവാൾ ചുറ്റിക നക്ഷത്രത്തിന് വ്യാജൻ; രസീത് അടിച്ച് പണം പിരിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

ആയിരം രൂപ രസീത് എഴുതി നല്‍കി പണം ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പ്ലാന്‍റിലെ ജീവനക്കാരനോട് സി. പി. ഐ. എം തൊഴിലാളി സംഘടനയാണെന്ന് പറഞ്ഞാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
കൊല്ലം: തൊഴിലാളി സംഘടനയുടെ വ്യാജ രസീത് ഉപയോഗിച്ച് പണം പിരിച്ച രണ്ട് പേര്‍ പോലീസ് പിടിയിലായി. തിരുവനന്തപുരം പളളിക്കല്‍ കെ. കെ കോണം വാര്‍ഡില്‍ കോണത്ത് വീട്ടില്‍ അബ്ദുല്‍ സത്താര്‍ മകന്‍ അല്‍ അമീന്‍ (40), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വില്ലേജില്‍ വലിയവിള വടക്കേകുന്നത്ത് വീട്ടില്‍ അപ്പുക്കുട്ടന്‍ മകന്‍ മണിയപ്പന്‍ (61) എന്നിവരാണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങര കല്ലുപ്പുറത്തുളള ഐസ് പ്ലാന്‍റില്‍ ആള്‍ ഇന്‍ഡ്യ സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ എന്ന സംഘടനയുടെ പേരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നമുളള വ്യാജ രസീതും നോട്ടീസും ഉപയോഗിച്ച് പണപ്പിരിവിന് എത്തുകയായിരുന്നു.

ആയിരം രൂപ രസീത് എഴുതി നല്‍കി പണം ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പ്ലാന്‍റിലെ ജീവനക്കാരനോട് സി. പി. ഐ. എം തൊഴിലാളി സംഘടനയാണെന്ന് പറഞ്ഞാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്. സംശയം തോന്നിയ മറ്റ് തൊഴിലാളികൾ പ്ലാന്‍റ് മാനേജരെ വിവരമറിയിച്ചു തിരികെ വന്ന് രസീത് പരിശോധിച്ചതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് വ്യാജ സംഘടനയാണെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് ഇവരെ ശക്തികുളങ്ങര നിന്നും പിടികൂടി. പരിശോധനയില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇവര്‍ പിരിവ് നടത്തിയതായി വ്യക്തമായി. ഇവർക്കൊപ്പം മറ്റാരെങ്കിലും പിരിവിനുണ്ടായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിജു. യു, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, ഷാജഹാന്‍, എ.എസ്സ്.ഐ മാരായ സുനില്‍കുമാര്‍, അനില്‍കുമാര്‍ എസ്.സി.പി.ഒ മാരായ ബിജു, ശ്രീലാല്‍ സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പുകാരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിവാഹത്തിനായി മതം മാറാൻ വിസമ്മതിച്ച നവവരനെ വധുവിന്‍റെ വീട്ടുകാർ തല്ലിച്ചതച്ചു

പ്രണയിച്ച്‌ വിവാഹം (Love Marriage) കഴിച്ച യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ ക്രൂരമായി മർദ്ദിച്ചതായി പരാതി. മതം മാറാൻ വിസമ്മതിച്ചതിനായിരുന്നു തിരുവനന്തപുരം (Thiruvananthapuram) ചിറയിന്‍കീഴ് ആനത്തലവട്ടം മിഥുന്‍ കൃഷ്ണന് മര്‍ദ്ദനമേറ്റത്. ഭാര്യ ദീപ്തിയുടെ സഹോദരന്‍ ഡാനിഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മിഥുന്‍ പൊലീസിന് (Kerala Police) നൽകിയ പരാതിയിൽ പറയുന്നു. മിഥുനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ (CCTV Visuals) പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ യുവാവിന്റെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റു. മിഥുനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

See Also - വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറം സ്വദേശി കൊല്ലത്ത് പിടിയിൽ

മിഥുനും ദീപ്തിയും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടന്ന ശേഷമായിരുന്നു സംഭവം. പള്ളിയിൽവെച്ച് വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞാണ് മിഥുനെയും ദീപ്തിയെയും സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൂട്ടിക്കൊണ്ടുപോയത്. വിവാഹം നടത്താനായി മതം മാറണമെന്ന ആവശ്യം മുന്നോട്ടുവെച്ചതോടെ മിഥുൻ അത് നിരസിച്ചു. ഇതോടെ ബന്ധത്തിൽ നിന്ന് പിൻമാറാമെങ്കിൽ എത്ര പണം വേണമെങ്കിലും മിഥുന് നൽകാമെന്നായി ദീപ്തിയുടെ സഹോദരൻ. ഈ ആവശ്യവും നിരാകരിച്ചതോടെയാണ് ഡാനിഷിന്‍റെ നേതൃത്വത്തിൽ മിഥുന് ക്രൂരമായ മർദ്ദനമേറ്റത്.

മിഥുനെ റോഡിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യ ദീപ്തി പറഞ്ഞു. തങ്ങള്‍ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി വിവാഹം കഴിക്കുകയായിരുന്നു എന്നും, വീട്ടുകാര്‍ മിസ്സിങ് കേസ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും ദീപ്തി പറയുന്നു. ഒക്ടോബര്‍ 29 നാണ് ബോണക്കാട്ടു വെച്ച്‌ ഇരുവരും വിവാഹിതരായത്.
Published by:Anuraj GR
First published: